റഷ്യ - ഉക്രെയ്ന്‍ പ്രശ്‌നം: നിര്‍ണായക യോഗം വിളിച്ച്‌ പ്രധാനമന്ത്രി

റഷ്യ - ഉക്രെയ്ന്‍ പ്രശ്‌നം: നിര്‍ണായക യോഗം വിളിച്ച്‌ പ്രധാനമന്ത്രി

ന്യൂഡൽഹി: റഷ്യ - ഉക്രെയ്ന്‍ വിഷയത്തിൽ നിര്‍ണായക യോഗം വിളിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി. ധനമന്ത്രി നിര്‍മ്മല സീതാരാമൻ, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, കാബിനറ്റ് സെക്രട്ടറി ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.

വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാരാണ് ഉക്രെയ്നിൽ കുടുങ്ങിക്കിടക്കുന്നത്. ഈ സാഹചര്യത്തില്‍ അടിയന്തര നടപടി ആലോചിക്കാനാണ് യോഗം ചേരുന്നത്. കുടുങ്ങിക്കിടക്കുന്നവരെ എത്രയും വേഗം തിരികെയെത്തിക്കാനുള്ള നീക്കത്തിലാണ് ഇന്ത്യ.

രക്ഷാദൗത്യത്തിനായി പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം തിരികെ വന്നിരുന്നു. കീവ് ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങള്‍ അടച്ചതതിനെ തുടര്‍ന്നാണ് വിമാനത്തിന് തിരികെ പറയേണ്ടി വന്നത്.  അതേസമയം, ഉക്രെയ്നിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് ഇന്ത്യന്‍ സ്ഥാനപതി പാര്‍ത്ഥ സാരഥി വ്യക്തമാക്കി.



വ്യോമ ഗതാഗതം അവസാനിപ്പിച്ചു. റോഡ്, റെയില്‍ ഗതാഗതവും തടസങ്ങള്‍ നേരിടുകയാണ്.
ഇന്ത്യക്കാര്‍ എവിടെയാണോ ഉള്ളത്, അവിടെത്തന്നെ തുടരണം. യാത്ര പുറപ്പെട്ടവര്‍ ഉടന്‍ തന്നെ തിരികെ പോകണം. കീവില്‍ കുടുങ്ങിയവര്‍ നഗരത്തില്‍ തന്നെയുള്ള സുഹൃത്തുക്കളുമായോ സഹപ്രവര്‍ത്തകരുമായോ സര്‍വകലാശാല, കമ്മ്യൂണിറ്റി അംഗങ്ങളുമായും ബന്ധപ്പെടണം.

അടിയന്തര സാഹചര്യങ്ങളുണ്ടെങ്കില്‍ എംബസിയുടെ ഹെല്‍പ്പ് ലൈന്‍ നമ്പറുകളുമായി ബന്ധപ്പെടണം. എംബസിയുടെയും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ പിന്തുടര്‍ന്ന് വിവരങ്ങള്‍ ശേഖരിക്കണമെന്നും പാര്‍ത്ഥ സാരഥി പ്രസ്താവനയില്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.