അനുദിന വിശുദ്ധര്‍ - ഫെബ്രുവരി 25
എട്ടാം ശദാബ്ദത്തിന്റെ മധ്യത്തില്‍ കോണ്‍സ്റ്റാന്റിനേപ്പിളില്‍ ഒരു കുലീന കുടുംബത്തിലാണ് ടരാസിയൂസ് ജനിച്ചത്. ചീത്ത കൂട്ടുകെട്ടുകളില്‍ പെടാതെ നല്ല രീതിയിലാണ് അമ്മ യുക്രേഷ്യാ മകനെ വളര്‍ത്തിയത്.
പഠനത്തില്‍ മിടുക്കനും സല്‍സ്വഭാവിയുമായിരുന്ന ടരാസിയൂസ് വളരെ ചെറുപ്പത്തില്‍ തന്നെ പ്രോകോണ്‍സൂളായി ഉയര്‍ത്തപ്പെട്ടു. താമസിയാതെ അദ്ദേഹം സ്റ്റേറ്റ് സെക്രട്ടറിയായി നിയമിതനായി. കൊട്ടാരത്തിലെ സുഖ സന്തോഷങ്ങള്‍ക്കിടയിലും ടരാസിയൂസ് ഒരു സന്യാസിയെപ്പോലെയാണ് ജീവിച്ചത്.
അക്കാലത്ത് കോണ്‍സ്റ്റാന്റിനേപ്പിളിലെ പേട്രിയാര്‍ക്കായ പോള്‍ രാജിവച്ച് സന്യാസ ജീവിതം തുടങ്ങിയതിനാല്‍ വൈദികരും അല്‍മേനികളും ചേര്‍ന്ന് തല്‍സ്ഥാനത്തേക്ക് ടരാസിയൂസിനെ തെരഞ്ഞെടുത്തു. പ്രതിമാ വണക്കത്തെപ്പറ്റിയുള്ള കോണ്‍സ്റ്റാന്റിനേപ്പിള്‍ സഭയുടെ നിലപാട് തനിക്ക് സ്വീകാര്യമല്ലെന്നും അതിനാല്‍ ഒരു സൂനഹദോസ് വിളിച്ചുകൂട്ടി സമവായമുണ്ടായാല്‍ മാത്രമേ പേട്രിയാര്‍ക്ക് സ്ഥാനം താന്‍ സ്വീകരിക്കുകയുള്ളൂവെന്നും ടരാസിയൂസ് വ്യക്തമാക്കി. എല്ലാവരും അക്കാര്യത്തില്‍ സമ്മതം മൂളിയതോടെ അദ്ദേഹം സ്ഥാനം ഏറ്റെടുത്തു.
ഇതേ തുടര്‍ന്ന് 786 ഓഗസ്റ്റ് ഒന്നിന് പേപ്പല്‍ പ്രതിനിധികളുടെ നേതൃത്വത്തില്‍ പൊതു സൂനഹദോസ് ചേര്‍ന്നു. ആപേക്ഷികമായ വണക്കം പ്രതിമകള്‍ക്ക് നല്‍കാവുന്നതാണെന്ന പൊതു തീരുമാനത്തില്‍ സൂനഹദോസ് എത്തിച്ചേര്‍ന്നു. ഇത് ടരാസിയൂസിനും സ്വീകാര്യമായി. പേട്രിയാര്‍ക്കായ അദ്ദേഹത്തിന്റെ ജീവിതം വൈദികര്‍ക്കും ജനങ്ങള്‍ക്കും ഒരു മാതൃകയായിരുന്നു.
അക്കാലത്ത് കോണ്‍സ്‌റ്റൈന്‍ ചക്രവര്‍ത്തി തന്റെ ഭാര്യയെ ഉപേക്ഷിച്ച് ഭാര്യാസഖിയെ വിവാഹം കഴിക്കാന്‍ നടത്തിയ ശ്രമം പാട്രിയാര്‍ക്ക് എന്ന നിലയില്‍ ടരാസിയൂസ് എതിര്‍ത്തു. തന്നിമിത്തം അദ്ദേഹത്തിന് ഏറെ മര്‍ദ്ദനങ്ങള്‍ സഹിക്കേണ്ടി വന്നു. അവയെല്ലാം ദൈവത്തെ പ്രതി സഹിച്ച വിശുദ്ധ ടരാസിയൂസ് 806 ഫെബ്രുവരി 25 ന് കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. അവെര്‍ത്താനൂസ്
2. ഫിനീഷ്യായിലെ അനാനിയാസും കൂട്ടരും
3. മോബോഗ് ആശ്രമത്തിന്റെ ആബട്ടായ അദെല്‍ത്രൂദിസ്
4. ആഫ്രിക്കക്കാരായ ഡോണാത്തൂസും യുസ്ത്തൂസും ഹെറോനയും കൂട്ടരും.
'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.