ഉക്രെയ്‌നില്‍ നിന്ന് കൂട്ടപ്പലായനം; അരലക്ഷത്തിലധികം പേര്‍ രാജ്യം വിട്ടെന്ന് ഐക്യരാഷ്ട്രസഭ

ഉക്രെയ്‌നില്‍ നിന്ന് കൂട്ടപ്പലായനം; അരലക്ഷത്തിലധികം പേര്‍ രാജ്യം വിട്ടെന്ന് ഐക്യരാഷ്ട്രസഭ

കീവ്: റഷ്യന്‍ അധിനിവേശം തുടരുന്ന ഉക്രെയ്‌നില്‍ നിന്ന് സ്വദേശികള്‍ കൂട്ടത്തോടെ പലായനം ചെയ്യുന്നതായി റിപോര്‍ട്ട്. അരലക്ഷത്തിലധികം ഉക്രെയ്‌നികള്‍ 48 മണിക്കൂറിനിടെ രാജ്യം വിട്ടെന്നാണ് ഐക്യരാഷ്ട്രസഭ റിപോര്‍ട്ട് ചെയ്യുന്നത്.

ആക്രമണം രൂക്ഷമായ കീവ് അടക്കമുള്ള പ്രദേശങ്ങളില്‍ നിന്നാണ് ആളുകള്‍ കൂട്ടത്തോടെ പലായനം ചെയ്യുന്നത്. അതിനിടെ, കീവ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വെടിയൊച്ച കേട്ടെന്ന റിപോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. തിരക്കേറിയ സമയത്താണ് വെടിയൊച്ച ഉയര്‍ന്നതെന്നാണ് റിപോര്‍ട്ട്. നാടുവിടാനെത്തിയവരുടെ വന്‍ തിരക്കാണ് റെയില്‍വേ സ്റ്റേഷനില്‍ അനുഭവപ്പെടുന്നത്.

ഉക്രെയ്‌ൻ തലസ്ഥാനമായ കീവ് പിടിച്ചെടുക്കാന്‍ അവസാന പോരാട്ടം നടക്കുന്നതിനിടെ നിര്‍ണായക നീക്കമാണ് റഷ്യയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. ഉക്രെയ്‌നില്‍ പട്ടാള അട്ടിമറി നടത്താന്‍ റഷ്യന്‍ പ്രസിഡന്റ് പുടിന്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്. ഒരു ടെലിവിഷന്‍ സന്ദേശത്തിലാണ് പുടിന്‍ പട്ടാള അട്ടിമറിക്ക് ആഹ്വാനം നല്‍കിയത്.

'സെലന്‍സ്‌കി സര്‍ക്കാരില്‍ നിന്ന് അധികാരം പിടിച്ചെടുക്കാന്‍ ഉക്രെയ്‌നി സൈന്യത്തോട് ഞാന്‍ ആവശ്യപ്പെടുകയാണ്. ഉക്രെയ്‌നിലെ സായുധ സേനയിലെ സൈനികരോട് ഞാന്‍ ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളുടെ കുട്ടികളെയും ഭാര്യമാരെയും മുതിര്‍ന്നവരെയും മനുഷ്യ കവചമായി ഉപയോഗിക്കാന്‍ ഉക്രെയ്‌നിലെ നവനാസികളേയും തീവ്ര ദേശീയവാദികളേയും അനുവദിക്കരുത് ' എന്ന് പുടിന്‍ ആഹ്വാനം ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.