ന്യൂഡല്‍ഹി: ഉക്രെയ്‌നില്‍ നിന്നുള്ള രക്ഷാദൗത്യത്തിന്റെ ഭാഗമായുള്ള ആദ്യ സംഘം ഇന്ന് ഉച്ചയോടെ ഇന്ത്യയിലെത്തും. വിമാനം ഡല്‍ഹിയിലായിരിക്കും ഇറങ്ങുക. വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ വിമാനത്താവളത്തിലെത്തി ആദ്യസംഘത്തെ സ്വീകരിക്കും. പതിനേഴ് മലയാളികളാണ് തിരിച്ചെത്തുന്നവരിലുള്ളത്.
കൂടുതല്‍ പേരെ യുക്രെയ്‌നിന്റെ അതിര്‍ത്തിയിലെത്തിക്കാന്‍ നടപടി പുരോഗമിക്കുകയാണ്. രക്ഷാദൗത്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ കേന്ദ്ര മന്ത്രിസഭയുടെ സുരക്ഷാകാര്യങ്ങള്‍ക്കായുള്ള സമിതി യോഗം ചേരും.
ഇന്നും നാളെയുമായി നാല് എയര്‍ ഇന്ത്യ വിമാനങ്ങളില്‍ കൂടുതല്‍ പേരെ ഇന്ത്യയിലെത്തിക്കും. ആളുകളെ യുക്രെയിനിന്റെ അതിര്‍ത്തിയിലെത്തിക്കാന്‍ നടപടികള്‍ പുരോഗമിക്കുകയാണ്. റുമാനിയന്‍ തലസ്ഥാനമായ ബൂക്കാറസ്റ്റില്‍ നിന്ന് മൂന്ന് വിമാനങ്ങളിലും, ഹങ്കറിയുടെ തലസ്ഥാനമായ ബൂഡാപെസ്റ്റില്‍ നിന്ന് ഒരു വിമാനത്തിലും ആളുകളെ എത്തിക്കും. രക്ഷാദൗത്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ കേന്ദ്ര മന്ത്രിസഭാ യോഗം ചേരും.
ഉക്രെയിനിലെ അതിര്‍ത്തി രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ വിമാന കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 20,000ത്തോളം ഇന്ത്യക്കാര്‍ ഉക്രെയിനിലുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. എല്ലാവരെയും നാട്ടിലെത്തിക്കാനായി മൂന്നു ദിവസം വേണ്ടിവരുമെന്നാണ് വിദേശകാര്യ മന്ത്രാലയം കണക്കാക്കുന്നത്.
യുദ്ധത്തിന്റെയും ഉപരോധത്തിന്റെയും സാഹചര്യത്തില്‍ റഷ്യയുമായും ഉക്രെയ്‌നുമായുമുള്ള ഇന്ത്യയുടെ വാണിജ്യ സാഹചര്യം അവലോകനം ചെയ്യാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.