കായിക രംഗത്തും റഷ്യയെ ബഹിഷ്‌കരിക്കുന്നു; ഫോര്‍മുല വണ്‍ റഷ്യന്‍ ഗ്രാന്റ് പ്രീ റദ്ദാക്കി

കായിക രംഗത്തും റഷ്യയെ ബഹിഷ്‌കരിക്കുന്നു; ഫോര്‍മുല വണ്‍ റഷ്യന്‍ ഗ്രാന്റ് പ്രീ റദ്ദാക്കി

മോസ്കോ: റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശത്തെത്തുടർന്ന് ഇത്തവണത്തെ ഫോർമുല വണ്‍ റഷ്യൻ ഗ്രാന്റ് പ്രീ റദ്ദാക്കി. നിലവിലെ സാഹചര്യത്തിൽ റഷ്യൻ ഗ്രാന്റ് പ്രീ നടത്തുന്നത് അസാധ്യമാണെന്നും അതിനാൽ മത്സരം റദ്ദാക്കുകയാണെന്നും ഫോർമുല വണ്‍ അറിയിച്ചു.

റഷ്യൻ ഗ്രാന്റ് പ്രീയുടെ നടത്തിപ്പിനെക്കുറിച്ചുള്ള കാര്യങ്ങൾ ഞങ്ങൾ ചർച്ച ചെയ്‌തു. നിലവിലെ സാഹചര്യത്തിൽ റഷ്യൻ ഗ്രാന്റ്‌ പ്രീ നടത്തുന്നത് അസാധ്യമാണ്. ഉക്രെയ്നിലെ സാഹചര്യങ്ങൾ സങ്കടകരമാണ്. എത്രയും പെട്ടന്ന് സമാധാനം പുനസ്ഥാപിക്കട്ടെ. എഫ് വണ്‍ അറിയിച്ചു.



സോഷി ഒളിമ്പിക് പാർക്കിൽ സെപ്‌റ്റംബർ 23 മുതൽ 25 വരെയാണ് റഷ്യൻ ഗ്രാന്റ് പ്രീ മത്സരങ്ങൾ നടത്താൻ നിശ്ചയിച്ചിരുന്നത്. നേരത്തെ ഫോർമുല വണ്‍ താരം സെബാസ്റ്റ്യൻ വെറ്റൽ റഷ്യൻ ഗ്രാന്റ് പ്രീ നടത്തിയാൽ താൻ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.