ബ്ലാസ്റ്റേഴ്‌സിന് അശ്വാസമായി പെരേര ഡയസ് ഇന്ന് കളത്തിലിറങ്ങും

ബ്ലാസ്റ്റേഴ്‌സിന്  അശ്വാസമായി പെരേര ഡയസ് ഇന്ന് കളത്തിലിറങ്ങും

മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ചെന്നൈയിന്‍ എഫ്.സി.യെ നേരിടാൻ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തിൽ ഇറങ്ങും. ജയിക്കണം, പ്ലേ ഓഫ് സാധ്യത സജീവമാക്കണം എന്ന ലക്ഷ്യത്തോടെയാണ് ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങുന്നത്.
കഴിഞ്ഞ മത്സരത്തില്‍ ഹൈദരാബാദ് എഫ്.സി.യോട് പൊരുതിവീണ ടീമിന് ജയത്തില്‍ കുറഞ്ഞതൊന്നും മുന്നോട്ടുള്ള യാത്രയില്‍ ഗുണകരമാകില്ല. ഇന്ന് രാത്രി 7.30-നാണ് മത്സരം.

17 കളിയിലായി 27 പോയന്റുമായി ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്താണ്. അവസാന രണ്ടു കളികളില്‍ ജയിക്കാന്‍ ടീമിനായിട്ടില്ല. പരിക്കുമാറിയ സെന്‍ട്രല്‍ ഡിഫന്‍ഡര്‍ ഹോര്‍മിപാം ടീമിലേക്ക് തിരിച്ചെത്തും. മധ്യനിരയില്‍ നായകന്‍ അഡ്രിയന്‍ ലൂണ മികച്ച ഫോമിലേക്കുയര്‍ന്നാല്‍ ബ്ലാസ്റ്റേഴ്സിന് കാര്യങ്ങള്‍ എളുപ്പമാകും.അതേസമയം ബ്ലാസ്റ്റേഴ്‌സിന് അശ്വാസമായി പെരേര ഡയസ് ഇന്ന് കളത്തിലിറങ്ങും.

ചെന്നൈയിന്റെ പ്ലേ ഓഫ് മോഹങ്ങള്‍ അവസാനിച്ചിട്ടുണ്ട്. 18 കളിയിലായി 20 പോയന്റുള്ള ടീം എട്ടാം സ്ഥാനത്താണ്. അവസാന ആറു കളിയില്‍ ടീമിന് ജയിക്കാന്‍ കഴിഞ്ഞിട്ടില്ല. സഹപരിശീലകനായിരുന്ന സബീര്‍ പാഷയ്ക്കാണ് നിലവില്‍ ടീമിന്റെ പരിശീലന ചുമതല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.