ഉക്രെയ്ന്‍ അധിനിവേശത്തിനെതിരെ സധൈര്യം; തുറന്ന പ്രതിഷേധം രേഖപ്പെടുത്തി റഷ്യന്‍ ടെന്നീസ് താരങ്ങള്‍

ഉക്രെയ്ന്‍ അധിനിവേശത്തിനെതിരെ സധൈര്യം; തുറന്ന പ്രതിഷേധം രേഖപ്പെടുത്തി റഷ്യന്‍ ടെന്നീസ് താരങ്ങള്‍


മോസ്‌കോ: റഷ്യ ഉക്രെയ്നില്‍ നടത്തുന്ന അധിനിവേശത്തിനെതിരെ പ്രതിഷേധവുമായി റഷ്യന്‍ ടെന്നീസ് താരങ്ങള്‍. ലോക രണ്ടാം നമ്പര്‍ താരം ഡാനില്‍ മെദ്വദേവും ഏഴാം നമ്പര്‍ താരമായ ആന്‍ഡ്രേ റുബലേവുമാണ് യുദ്ധം വേണ്ടെന്ന അഭ്യര്‍ത്ഥനയുമായി സധൈര്യം രംഗത്തെത്തിയത്.

കഴിഞ്ഞ ദിവസം നടന്ന ദുബായ് ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലില്‍ വിജയിച്ചതിന് ശേഷമാണ് ആന്‍ഡ്രേ റുബലേവ് യുദ്ധത്തിനെതിരെ പ്രതികരിച്ചത്. മത്സരവേദിക്ക് ചുറ്റുമായി ക്രമീകരിച്ചിരുന്ന ക്യാമറകളിലൊന്നില്‍ ' ദയവു ചെയ്ത് യുദ്ധം വേണ്ട' എന്ന് ആന്‍ഡ്രേ കുറിച്ചു.സമാധാനത്തിലും ഐക്യത്തിലുമാണ് താന്‍ വിശ്വസിക്കുന്നതെന്നും ഇദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പോളണ്ടിന്റെ ഹുബെര്‍ട് ഹര്‍കസിനെ 3-6, 7-5, 7-6നാണ് ആന്‍്രേഡ പരാജയപ്പെടുത്തിയത്.

ലോകമെമ്പാടും സമാധാനം പ്രചരിപ്പിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഇത്തരം യുദ്ധ വാര്‍ത്തകള്‍ കേള്‍ക്കുന്നത് സുഖകരമല്ലെന്നുമായിരുന്നു മെദ്വദേവിന്റെ പ്രതികരണം. ' ഈ വാര്‍ത്തകള്‍ മെക്സിക്കോയില്‍ ഇരുന്നാണ് കേള്‍ക്കുന്നത്. ഒരു ടെന്നീസ് താരമെന്ന നിലയില്‍ ലോകമെമ്പാടും സമാധാനം പുലരണമെന്നാണ് ആഗ്രഹിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ കളിച്ചിട്ടുണ്ട്. ഇങ്ങനെയൊരു വാര്‍ത്ത കേള്‍ക്കുന്നത് ഒട്ടും സുഖകരമല്ല. സമാധാനം പുലരണം' മെദ്വദേവ് പറയുന്നു.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.