ന്യൂഡല്‍ഹി: ഉക്രെയ്‌നിലെ റഷ്യന്‍ സൈനിക നടപടി മൂന്നാം ദിനത്തിലേയ്ക്ക് കടന്നിരിക്കെ ഇരുരാജ്യങ്ങളിലും ട്വിറ്ററില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് കമ്പനി നീക്കി. ജനസുരക്ഷ പരിഗണിച്ച് താല്‍ക്കാലികമായാണ് നടപടിയെന്ന് ട്വിറ്റര്‍ അറിയിച്ചു.
നിര്‍ണായക വിവരങ്ങളില്‍ നിന്ന് ഉപയോക്താക്കളെ വ്യതിചലിപ്പിക്കാന്‍ പരസ്യങ്ങള്‍ക്ക് കഴിയുമെന്നതിന്റെ അടിസ്ഥാനത്തിലാണ് നീക്കമെന്നും ട്വിറ്റര്‍ വ്യക്തമാക്കി. ഇംഗ്ലീഷ്, റഷ്യന്‍, ഉക്രേനിയന്‍ ഭാഷകളിലായാണ് ട്വിറ്റര്‍ ഇതുസംബന്ധിച്ച് പ്രസ്താവന ഇറക്കിയത്.
'പരസ്യങ്ങള്‍ നിര്‍ണായക വിവരങ്ങളില്‍ നിന്ന് ഉപയോക്താക്കളെ വ്യതിചലിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കാനും നിര്‍ണായകമായ പൊതു സുരക്ഷാ വിവരങ്ങള്‍ക്ക് പ്രാധാന്യം ലഭിക്കുന്നുണ്ടെന്ന് അടിവരയിടാനും ഉക്രെയ്‌നിലും റഷ്യയിലും ട്വിറ്റര്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തുന്നു' - എന്ന് കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കുകയായിരുന്നു.
അധിക്ഷേപകരമായ ഉള്ളടക്കം വ്യാപിപ്പിക്കാതിരിക്കാന്‍ ഉപയോക്താക്കള്‍ ഹോം ടൈംലൈനില്‍ പിന്തുടരാത്ത വ്യക്തികളില്‍ നിന്നുള്ള ട്വീറ്റ് ശുപാര്‍ശകളും താല്‍ക്കാലികമായി നിര്‍ത്തുന്നുവെന്ന് കമ്പനി അറിയിച്ചു. വ്യാജമോ ആധികാരികമല്ലാത്തതോ ആയവ പ്രചരിക്കാതിരിക്കാന്‍ ട്വീറ്റുകള്‍ സജീവമായി അവലോകനം ചെയ്യുന്നുണ്ടെന്നും ഉക്രെയ്‌നിലെ സംഘര്‍ഷം സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ പങ്കുവയ്ക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ട്വിറ്റര്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.