കീവ്: പൗരന്മാരെ ആക്രമിക്കില്ലെന്ന വാക്ക് തെറ്റിച്ച് റഷ്യ. റഷ്യന്‍ ആക്രമണത്തില്‍ 198 പൗരന്മാര്‍ കൊല്ലപ്പെട്ടതായി ഉക്രെയ്ന്‍ ആരോഗ്യ മന്ത്രി വിക്ടര്‍ ല്യാഷ്‌കോ അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ കുട്ടികളും ഉള്‍പ്പെടും. വ്യാഴാഴ്ച തുടങ്ങിയ റഷ്യന്‍ അധിനിവേശത്തില്‍ 33 കുട്ടികള്‍ ഉള്‍പ്പെടെ 1,115 പേര്‍ക്ക് പരുക്കേറ്റതായും അദ്ദേഹം വ്യക്തമാക്കി.
ഉക്രെയ്ന്‍ തലസ്ഥാന നഗരമായ കീവിലെ തെരുവുകളില്‍ റഷ്യന്‍ സേന പോരാട്ടം തുടരുന്നതിനിടെയാണ് ആരോഗ്യമന്ത്രിയുടെ പ്രസ്താവന പുറത്തു വന്നത്. ഇന്നലെ അര്‍ധരാത്രിയില്‍ ഉണ്ടായ ഷെല്ലാക്രമണത്തിലും മറ്റും രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ 35 പേര്‍ കൊല്ലപ്പെട്ടതായി രാജ്യാന്തര മാധ്യമം റിപ്പോര്‍ട്ടു ചെയ്തിരുന്നു.
റഷ്യന്‍ അധിനിവേശം ആരംഭിച്ച വ്യാഴാഴ്ച മുതല്‍ 1,20,000 ഉക്രെയ്ന്‍ സ്വദേശികള്‍ പലായനം ചെയ്‌തെന്ന് യുഎന്‍ അറിയിച്ചു. കൂടുതല്‍ പേര്‍ അഭയം പ്രാപിച്ചത് പോളണ്ടിലും മോള്‍ഡോവയിലുമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.