മോസ്‌കോ: യുദ്ധത്തിലുള്ള പ്രതിഷേധ സൂചകമായി റഷ്യയ്‌ക്കെതിരെ സൈബര്‍ ആക്രമണം. റഷ്യന്‍ സര്‍ക്കാരിന്റെ വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടതായി ഉക്രെയ്ന്‍ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ലോകമെമ്പാടുമുള്ള സൈബര്‍ ആക്രമണങ്ങള്‍ക്ക് പേരുകേട്ട അനോണിമസ് ഹാക്കര്‍ ഗ്രൂപ്പാണ് സൈബര്‍ ആക്രമണത്തിന് പിന്നില്‍.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ ഓഫീസ് വെബ്സൈറ്റ് ക്രെംലിന്‍ ഉള്‍പ്പെടെ ഏഴ് വെബ്സൈറ്റുകളാണ് പൂര്‍ണമായും പ്രവര്‍ത്തന രഹിതമായത്. റഷ്യയുടെ പ്രതിരോധ മന്ത്രാലയത്തിന്റെ പോര്‍ട്ടലും പ്രവര്‍ത്തന രഹിതമായി. നിരവധി സര്‍ക്കാര്‍ വകുപ്പുകളുടേയും റഷ്യന്‍ മാധ്യമളുടേയും വെബ്സൈറ്റുകള്‍ ഭാഗികമായോ പൂര്‍ണമായോ ഹാക്ക് ചെയ്യപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഏതാനും ടെലിവിഷന്‍ ചാനലുകളും ഹാക്ക് ചെയ്യപ്പെട്ടുവെന്നും ഉക്രേനിയന്‍ ഗാനങ്ങള്‍ സംപ്രേഷണം ചെയ്തതായും ഉക്രെയ്‌ന്റെ ടെലികോം ഏജന്‍സിയെ ഉദ്ധരിച്ച് 'ദി കീവ് ഇന്‍ഡിപെന്‍ഡന്റ്' ട്വീറ്റ് ചെയ്തു.
അതേസമയം റഷ്യന്‍ ജനതയെ അല്ല ലക്ഷ്യമിടുന്നതെന്ന് അനോണിമസ് അതിന്റെ ട്വിറ്റര്‍ ഫീഡില്‍ വിശദീകരിക്കുന്നുണ്ട്.'പ്രതികാരത്തെ ഭയന്ന് തങ്ങളുടെ സ്വേച്ഛാധിപതിക്കെതിരെ സംസാരിക്കുന്നത് അവര്‍ക്ക് ബുദ്ധിമുട്ടാണെന്ന് ഞങ്ങള്‍ക്കറിയാമെന്ന് റഷ്യന്‍ ജനത മനസിലാക്കണമെന്ന് ആഗ്രഹിക്കുന്നതായി ട്വിറ്ററില്‍ അവര്‍ വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.