ഉക്രെയ്നില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥിയെ നാട്ടിലെത്തിക്കാമെന്ന് പറഞ്ഞ് തട്ടിപ്പ്; ഒരാൾ അറസ്റ്റിൽ

ഉക്രെയ്നില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥിയെ നാട്ടിലെത്തിക്കാമെന്ന് പറഞ്ഞ് തട്ടിപ്പ്; ഒരാൾ അറസ്റ്റിൽ

ന്യൂഡൽഹി: ഉക്രെയ്നില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥിയെ നാട്ടിലെത്തിക്കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്താന്‍ നോക്കിയാള്‍ അറസ്റ്റില്‍. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നെന്ന പേരിൽ വിളിച്ചാണ് തട്ടിപ്പ് നടത്തിയത്.

35 വയസുകാരനായ പ്രിന്‍സ് ഗാവ എന്ന യുവാവാണ് അറസ്റ്റിലായത്. മധ്യപ്രദേശ് പൊലീസ് ഇയാളെ ഗുരുഗാവില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ സമാനമായ തട്ടിപ്പുകള്‍ ഹരിയാനയിലും നടത്തിയിട്ടുണ്ടെന്നാണ് കോട്ട്വാലി പൊലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് അഷുതോഷ് സിംഗ് പറഞ്ഞത്.

മധ്യപ്രദേശിലെ വിദിഷയിലുള്ള വൈശാലി വില്‍സണ്‍ എന്ന സ്ത്രീയെ പ്രിന്‍സ് ഫോണില്‍ ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നാണെന്ന് വിശ്വസിപ്പിച്ചു. ശേഷം ഇവരുടെ ഉക്രെയ്നില്‍ മെഡിസിന് പഠിക്കുന്ന മകളെ തിരിച്ചെത്തിക്കാന്‍ സഹായിക്കമെന്നും. അതിനായി ടിക്കറ്റ് ചാര്‍ജായി 42,000 രൂപ കൈമാറണം എന്നുമാണ് നിര്‍ദേശിച്ചത്. ഇത് വിശ്വസിച്ച വൈശാലി വില്‍സണ്‍ പണം ഫോണ്‍ ആപ്പ് വഴി കൈമാറി.

എന്നാല്‍ പിന്നീട് ഇയാള്‍ ബന്ധപ്പെടാതായപ്പോള്‍ സംശയം തോന്നിയ പരാതിക്കാരി പൊലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രിന്‍സിനെ മധ്യപ്രദേശ്  പൊലീസ് ഗുരുഗ്രാമില്‍ നിന്നും അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ ഐപിസി വകുപ്പുകള്‍ പ്രകാരവും, ഐടി ആക്‌ട് പ്രകാരവും കേസ് എടുത്തിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.