ഏകീകൃത കുർബ്ബാനക്രമം - നിരാഹാരത്തിന് ജനപിന്തുണയേറുന്നു

ഏകീകൃത കുർബ്ബാനക്രമം - നിരാഹാരത്തിന് ജനപിന്തുണയേറുന്നു

കൊച്ചി : എറണാകുളം - അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബ്ബാനക്രമത്തിനായുള്ള  നിരാഹാരം ആറാം ദിനത്തിലേക്ക് കടക്കുമ്പോൾ സമരത്തിന് സമൂഹത്തിന്റെ വിവിധ മേഖലയിലുള്ള ജനങ്ങളുടെ പിന്തുണയേറിവരുന്നു. കാസാ സംഘടനാ പ്രസിഡന്റ് കെവിൻ പീറ്റർ നിരാഹാര വേദിയിലെത്തി സത്യാഗ്രഹമിരിക്കുന്ന ബ്രദർ മാവുരൂസ്, ബ്രദർ അമൽ, ബ്രദർ കിരൺ എന്നിവർക്ക് ആശംസയർപ്പിച്ച് സംസാരിച്ചു. സഭക്കെതിരു നിൽക്കുന്ന ഛിദ്രശക്തികളുമായി ചിലർ കൂട്ട് ചേർന്ന് തികച്ചും വ്യക്തി താല്പര്യങ്ങളും ഈഗോയും നടപ്പിലാക്കാൻ വേണ്ടി വിമത സ്വരം ഉയർത്തുന്നത് ഇനിയും കണ്ടു നിൽക്കാനാവില്ല എന്ന് കെവിൻ പറഞ്ഞു.

അഡ്വ. പോളച്ചൻ പുതുപ്പാറ, എം പി ജെയ്‌സൺ, ബ്രദർ സാംസൺ മലയാറ്റൂർ, കുഞ്ഞുമോൻ, ജോമോൻ, ചെറിയാൻ കവലക്കൽ എന്നിവർ  സമര വേദിയിലെത്തി ആശസകൾ അർപ്പിച്ചു.  അതിരൂപത സഭാ സംരക്ഷണ സമിതിയുടെ സമരം പ്രവാചക ധീരതയോടു കൂടുള്ളതാണെന്ന് സത്യാഗ്രഹ വേദി സന്ദർശിച്ച കുടവെച്ചൂർ സെന്റ് മേരീസ് പള്ളി വികാരി ഫാദർ ജോർജ്ജ് നേരേവീട്ടിൽ അഭിപ്രായപ്പെട്ടു.

പുല്ലുവഴി ഇടവകാംഗവും മുൻ കൈക്കാരനുമായ നങ്ങേലിമാലിൽ എൻ ടി കുര്യാച്ചൻ, പെരുമ്പാവൂർ പള്ളി കൈക്കാരനായ പോൾ ചെതലൻ, ആന്റോപുരം ഇടവകക്കാരനായ പീറ്റർ, പാലാരിവട്ടം മാർട്ടിൻ ഡി പോറസ് ഇടവകക്കാർ എന്നിങ്ങനെ വിവിധ തുറകളിലുള്ളവർ സത്യാഗ്രഹികളെ സന്ദർശിച്ച് പിന്തുണ അറിയിച്ചു.

തികഞ്ഞ  പ്രാർത്ഥനാരൂപിയിൽ  നടത്തുന്ന  സത്യാഗ്രഹം സമര വേദികളുടെ ചരിത്രത്തിൽ വേറിട്ട ഒരു പാത തുറക്കുകയാണ്. പോലീസിന്റെയും മറ്റു അധികാരികളുടെയും നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ടാണ് സത്യഗ്രഹം നടന്നു വരുന്നത് എന്ന് സഭാ സംരക്ഷണ സമിതി അംഗം ചെറിയാൻ കവലക്കൽ  പറഞ്ഞു. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.