ന്യൂഡല്‍ഹി: ഉക്രെയ്‌നില്‍ നിന്നുള്ള രക്ഷാദൗത്യം വേഗത്തിലാക്കി ഇന്ത്യ. കിഴക്കന്‍ മേഖലയിലുള്ളവര്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. റഷ്യന്‍ അതിര്‍ത്തി വഴിയുള്ള രക്ഷാദൗത്യം വൈകും. ഇന്ന് ഹംഗറിയിലേക്കും റൊമേനിയിലേക്കും ഓരോ വിമാനങ്ങള്‍ കൂടി അയക്കും.
അതിര്‍ത്തിയിലെത്താന്‍ പോളണ്ടിലെ ഇന്ത്യന്‍ എംബസി ബസുകള്‍ ഒരുക്കിയിട്ടുണ്ട്. പത്ത് ബസുകളാണ് ഉക്രെയ്‌നിലെ ഷെഅയ് മേഖലയില്‍ നിന്ന് ഒരുക്കിയത്. മൂന്ന് ദിവസത്തിനുള്ളില്‍ ആറ് വിമാനങ്ങള്‍ കൂടി ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമാകും. ഇന്‍ഡിഗോ വിമാനങ്ങളും മിഷന്റെ ഭാഗമാകും. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു.
അതേസമയം കിഴക്കന്‍ ഉക്രെയിനില്‍ നിരവധി മലയാളി വിദ്യാര്‍ത്ഥികള്‍ കുടുങ്ങി കിടപ്പുണ്ടെന്ന് ഉക്രെയിനില്‍ നിന്ന് കണ്ണൂരില്‍ തിരിച്ചെത്തിയ എം ബി ബി എസ് വിദ്യാര്‍ത്ഥിനി ഫസ്‌ന വ്യക്തമാക്കി. ഇവര്‍ക്ക് ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ലെന്ന് പെണ്‍കുട്ടി പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.