രാജ്യാന്തര വിമാന സര്‍വീസിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം അനിശ്ചിതമായി നീട്ടി

രാജ്യാന്തര വിമാന സര്‍വീസിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം അനിശ്ചിതമായി നീട്ടി

ന്യൂഡൽഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യാന്തര വിമാന സര്‍വീസിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം അനിശ്ചിതമായി നീട്ടി. ഇനിയൊരു ഉത്തരവുണ്ടാവുന്നതു വരെ നിയന്ത്രണം നീട്ടിയതായാണ് ഡിജിസിഎ ഉത്തരവില്‍ പറയുന്നത്.

നേരത്തെ പ്രഖ്യാപിച്ചിരുന്ന നിയന്ത്രണം ഇന്നുവരെയായിരുന്നു. ജനുവരി 19ന് ആണ് ഫെബ്രുവരി 28 വരെ വിമാന സര്‍വീസ് സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയത്. 2020 മാര്‍ച്ചില്‍ തുടങ്ങിയ സസ്‌പെന്‍ഷന്‍ പിന്നീടു പലവട്ടം പുതുക്കുകയായിരുന്നു.

എന്നാൽ രാജ്യാന്തര വിമാന സര്‍വീസിന് വിലക്ക് ഉണ്ടെങ്കിലും 2020 ജൂലൈ മുതല്‍ തന്നെ സ്പെഷ്യൽ സര്‍വീസുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച്‌ 45 രാജ്യങ്ങളിലേക്കു ഇന്ത്യയിൽ നിന്ന് വിമാന സര്‍വീസ് ഉണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.