മുകച്ചേവോ: റഷ്യയുടെ ആക്രമണ ഭീതിയില്‍ ഉക്രെയ്‌നില്‍ നിന്ന് പലായനം ചെയ്യുന്നവര്‍ക്ക് കരുതലൊരുക്കി കത്തോലിക്കാ സന്യാസിനികള്‍. പോളണ്ട്, സ്ലോവാക്യ, റൊമാനിയ, ഹംഗറി എന്നീ രാജ്യങ്ങളുടെ അതിര്‍ത്തി പ്രദേശമായ യുക്രൈനിലെ മുകച്ചേവോയിലാണ് വിദ്യാര്‍ഥികള്‍ അടക്കമുള്ള അഭയാര്‍ഥികള്‍ക്ക് സന്യാസിനികള്‍ അഭയം നല്‍കുന്നത്.
കോണ്‍വെന്റിനോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ നൂറോളം വിദ്യാര്‍ഥികള്‍ക്ക് അഭയം നല്‍കാന്‍ സൗകര്യമുണ്ടെന്ന് ഉക്രെയ്‌നിലെ കന്യാസ്ത്രീകള്‍ അറിയിച്ചിട്ടുണ്ടെന്ന് ഇറ്റലിയില്‍ സേവനം ചെയ്യുന്ന മലയാളി സിസ്റ്റര്‍ സോണിയ തെരേസ് ഫേസ്ബുക്കില്‍ കുറിച്ചു.
ഉക്രെയ്‌നിലെ ഇന്ത്യന്‍ എംബസി ഈ അവസരം പ്രയോജനപ്പെടുത്തുകയാണെങ്കില്‍ കുറച്ച് പേരെ എങ്കിലും രക്ഷിക്കാന്‍ സാധിക്കും. പോളണ്ട് അതിര്‍ത്തിയില്‍ കുടുങ്ങി കിടക്കുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ കൃത്യമായ സ്ഥലവും ഫോണ്‍ നമ്പരും ഇന്‍ബോക്‌സില്‍ അയച്ച് തരുകയാണെങ്കില്‍ അതിര്‍ത്തികളില്‍ ഉള്ള ക്രിസ്ത്യന്‍ സന്നദ്ധ സംഘടനകള്‍ക്ക് കൊടുത്ത് ഭക്ഷണവും വെള്ളവും എത്തിക്കുവാനും പോളണ്ടിലേ്ക്ക് കടക്കാന്‍ സഹായം ചെയ്യുവാനും കഴിയുമെന്ന് സിസ്റ്ററുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഉക്രെയ്‌നില്‍ വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ഥികള്‍ കര്‍ഫ്യൂവില്‍ ഇളവ് വരുമ്പോള്‍ അതിര്‍ത്തിയിലേക്ക് എത്താന്‍ ദൂരം ഉണ്ടെങ്കില്‍ അടുത്തുള്ള ഏതെങ്കിലും കോണ്‍വെന്റുകളിലോ, പള്ളികളിലോ അഭയം പ്രാപിക്കുന്നത് ഉചിതമായിരിക്കുമെന്നും അവിടെ ആര്‍ക്കും ഭക്ഷണം കിട്ടാതെ വരികയോ, വേര്‍തിരിവോടെ കാണുകയോ ഇല്ലെന്നും സിസ്റ്റര്‍ സോണിയ വ്യക്തമാക്കി. യുദ്ധഭൂമിയില്‍ നിന്ന് പലായനം ചെയ്യുന്ന അനേകരുടെ കണ്ണീരൊപ്പി വിവിധ കത്തോലിക്ക സന്നദ്ധ സംഘടനകള്‍ ഉക്രെയ്‌നില്‍ സജീവമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.