ഉക്രെയ്ന്‍ പിടിച്ചടക്കില്ല; ആക്രമണം ഡോണ്‍ബാസിലെ ജനതയെ സംരക്ഷിക്കാനെന്ന് റഷ്യ

ഉക്രെയ്ന്‍ പിടിച്ചടക്കില്ല; ആക്രമണം ഡോണ്‍ബാസിലെ ജനതയെ സംരക്ഷിക്കാനെന്ന് റഷ്യ

കീവ്: ഉക്രെയ്ന്‍ പിടിച്ചടക്കാനല്ല ഇപ്പോഴത്തെ ആക്രമണമെന്ന് യു എൻ പൊതു സഭയിൽ വ്യക്തമാക്കി റഷ്യ. ഉക്രെയ്നിലെ ആക്രമണം ഡോൺബാസിലെ ജനതയെ സംരക്ഷിക്കാനെന്ന് യുഎന്നിലെ റഷ്യൻ പ്രതിനിധി അറിയിച്ചു.

പ്രചരിക്കുന്നതിൽ ഏറെയും വ്യാജവാർത്തകളാണ്. റഷ്യ യൂറോപ്യൻ രാജ്യങ്ങളെ നിശിതമായി വിമർശിച്ചു. ഉക്രെയ്ന്‍ ആയുധങ്ങൾ നൽകുന്നുവെന്ന് റഷ്യ ആരോപിച്ചു. അതേസമയം അമേരിക്കകയ്ക്കും യു എൻ പൊതുസഭയിൽ റഷ്യയുടെ വിമർശനം ഉണ്ടായി.

റഷ്യയുടെ ശത്രുരാജ്യമാക്കി ഉക്രെയ്ന്‍ മാറ്റുകയെന്നതാണ് അമേരിക്കയുടെ ലക്ഷ്യമെന്നും നാറ്റോയിൽ ഉക്രെയ്നെയും ജോർജിയയെയും അംഗമാകാൻ നീക്കം നടത്തിയെന്നും യു എൻ പൊതുസഭയിൽ റഷ്യ ആരോപിച്ചു.

അതേസമയം യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം ലഭിക്കാനുള്ള അപേക്ഷ ഉക്രെയ്ന്‍ സമര്‍പ്പിച്ചു. അംഗത്വത്തിനായുള്ള അപേക്ഷയില്‍ ഉക്രെയ്ന്‍ പ്രസിഡന്റ് ഒപ്പുവച്ചു. റഷ്യയുടെ ഭീഷണിക്കിടെയാണ് ഉക്രെയ്ന്റെ നിര്‍ണായക നീക്കം.

ഇതിനിടെ റഷ്യയും ഉക്രെയ്നും അടിയന്തരമായി വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.