ഉക്രെയ്ന്‍ അഭയാര്‍ത്ഥികള്‍ക്ക് ധനശേഖരണ ദൗത്യവുമായി ഹോളിവുഡ് താര ദമ്പതികള്‍

ഉക്രെയ്ന്‍  അഭയാര്‍ത്ഥികള്‍ക്ക് ധനശേഖരണ ദൗത്യവുമായി ഹോളിവുഡ് താര ദമ്പതികള്‍

കീവ്: ഉക്രെയ്ന്‍ അഭയാർത്ഥികൾക്ക് ധനശേഖരണ ദൗത്യവുമായി ഹോളിവുഡ് താര ദമ്പതികള്‍. ഒരു മില്യൺ ഡോളർ വരെ ഉക്രെയ്ന്‍ അഭയാർത്ഥികൾക്കായി സംഭാവന നൽകുമെന്ന് ഹോളിവുഡ് താരദമ്പതികളായ ബ്ലെയ്ക്ക് ലൈവ്ലിയും റയാൻ റെയ്നോൾഡും പറഞ്ഞു.

സന്നദ്ധസംഘടനകളും ഹോളിവുഡ് താരങ്ങൾ ഉൾപ്പെടെ പ്രമുഖരും കൈകോർക്കുന്ന ധനസഹായ യജ്ഞത്തിനാണു ലോകമിപ്പോൾ സാക്ഷ്യം വഹിക്കുന്നത്. ഹോളിവുഡ് താര ദമ്പതികളായ ബ്ലേക്ക് ലൈവ്‌ലിയും റയൻ റെനൾഡ്സും പ്രഖ്യാപിച്ച വേറിട്ട പദ്ധതി ശ്രദ്ധ നേടിയിട്ടുമുണ്ട്.

ഐക്യരാഷ്ട്ര സംഘടനയുടെ അഭയാർഥിക്ഷേമ ഏജൻസിക്ക് ഒരാൾ സംഭാവന നൽകുമ്പോൾ ദമ്പതികളും തുല്യമായ തുക നിക്ഷേപിക്കുന്ന ഇരട്ടസംഭാവനയാണിത്. 10 ലക്ഷം ഡോളർ വരെയുള്ള തുകകളാണ് ഇരട്ടിയാക്കുന്നത്. അഞ്ചു ലക്ഷത്തിലേറെ വരുന്ന ഉക്രെയ്ന്‍ അഭയാർഥികൾക്കുവേണ്ടിയാണ് യുഎൻ ഏജൻസിയുടെ ധനസമാഹരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.