ഉക്രെയ്നില്‍ കുടങ്ങിയ 247 മലയാളികൾ ഇതുവരെ തിരിച്ചെത്തിയെന്ന് പി.ശ്രീരാമകൃഷ്ണന്‍

ഉക്രെയ്നില്‍ കുടങ്ങിയ 247 മലയാളികൾ ഇതുവരെ തിരിച്ചെത്തിയെന്ന് പി.ശ്രീരാമകൃഷ്ണന്‍

കൊച്ചി: ഉക്രെയ്നില്‍ കുടങ്ങിയ 247 മലയാളി വിദ്യാര്‍ത്ഥികളെ ഇതുവരെ തിരിച്ചെത്തിക്കാനായെന്ന് നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍. ഇന്ന് ഏഴ് വിമാനങ്ങള്‍ കൂടി ഉക്രെയ്ന്റെ സമീപരാജ്യങ്ങളില്‍ നിന്നായി എത്തുന്നുണ്ട്. ഡൽഹിയിലും മുംബൈയിലുമായി എത്തുന്ന വിദ്യാര്‍ത്ഥികളെ കേരളത്തിലേക്ക് കൊണ്ടു വരാനായി ചാര്‍ട്ടേഡ് വിമാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

3500-ലേറെ വിദ്യാര്‍ത്ഥികള്‍ ഉക്രെയ്നില്‍ നിന്നും മടങ്ങിയെത്താനായി നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും എന്നാല്‍ 152 പേര്‍ മാത്രമാണ് നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ഉക്രെയ്നില്‍ പഠനത്തിനായി പോയതെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

വിദേശത്ത് പഠിക്കാന്‍ പോകുന്നവരുടെ കൃത്യമായ പേരുവിവരം നോര്‍ക്കയുടെ കൈയ്യില്‍ ഇല്ല. വിദേശത്ത് പോകുന്ന എല്ലാവരും നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.