'മകന്റെ മൃതദേഹം എപ്പോഴാണ് കൊണ്ടുവരിക, എനിക്കവനെ കാണണം'; മകനെ ഒരുനോക്ക് കാണാന്‍ കൊതിച്ച് നവീന്റെ മാതാപിതാക്കള്‍

'മകന്റെ മൃതദേഹം എപ്പോഴാണ് കൊണ്ടുവരിക, എനിക്കവനെ കാണണം'; മകനെ ഒരുനോക്ക് കാണാന്‍ കൊതിച്ച് നവീന്റെ മാതാപിതാക്കള്‍

ബെംഗ്‌ളൂരു: മകനെ ഒരുനോക്ക് കാണാന്‍ കൊതിച്ച് നവീന്റെ മാതാപിതാക്കള്‍. കിഴക്കന്‍ ഉക്രെിയ്‌നിലെ ഹാര്‍കിവ് നഗരത്തിലെ ജനവാസ കേന്ദ്രങ്ങളില്‍ റഷ്യ നടത്തിയ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ഥി നവീന്‍ എസ്.ജിയുടെ മാതാപിതാക്കളാണ് മകന്റെ മൃതദേഹമെങ്കിലും ഒരു നോക്കു കാണാന്‍ എപ്പോള്‍ സാധിക്കുമെന്നറിയാതെ വിലപിക്കുന്നത്.

ചൊവ്വാഴ്ച രാവിലെ പ്രാദേശിക സമയം ഏഴുമണിക്ക് നടന്ന ഷെല്ലാക്രമണത്തിലാണ് കര്‍ണാടകയിലെ ഹവേരി ജില്ലയിലെ ചലഗേരി സ്വദേശി നവീന്‍ എസ്.ജി കൊല്ലപ്പെട്ടത്. ഹാര്‍കിവ് നാഷണല്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്നു നവീന്‍.

ദിവസത്തില്‍ മൂന്ന് തവണ വാട്ട്‌സ്ആപ്പില്‍ സംസാരിച്ചിരുന്ന തന്റെ മകന്‍ ഇനിയില്ലെന്നറിഞ്ഞതോടെ നവീനിന്റെ പിതാവ് ശേഖര്‍ ഗ്യാന ഗൗഡറിന്റെ ദുഃഖം അണപൊട്ടി. വാര്‍ത്ത കേട്ട് നവീന്റെ മാതാവ് വിജയലക്ഷ്മി ബോധരഹിതയായി. നവീന്റെ മരണവാര്‍ത്ത പരന്നതോടെ കുടുംബത്തെ ആശ്വസിപ്പിക്കാനായി എത്തിയ സുഹൃത്തുക്കളോടും ബന്ധുക്കളോടും അദ്ദേഹത്തിന് ഒരേയൊരു ചോദ്യമേ ഉണ്ടായിരുന്നുള്ളൂ, 'എന്റെ മകന്റെ മൃതദേഹം എപ്പോഴാണ് തിരികെ കൊണ്ടുവരുന്നത്? എനിക്ക് അവനെ കാണണം...'


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.