ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ റഷ്യന്‍ സൈന്യം സഹായിക്കും: മോഡിക്ക് പുടിന്റെ ഉറപ്പ്

ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ റഷ്യന്‍ സൈന്യം സഹായിക്കും: മോഡിക്ക് പുടിന്റെ ഉറപ്പ്

ന്യൂഡല്‍ഹി: ഉക്രെയ്‌നിലെ യുദ്ധ മേഖലകളില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ റഷ്യന്‍ സൈന്യത്തിന്റെ സഹായം വാഗ്ദാനം ചെയ്ത് പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. ഇന്നലെ രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി നടന്ന ടെലിഫോണ്‍ ചര്‍ച്ചയിലാണ് പുടിന്റെ സഹായ വാഗ്ദാനം.

ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാനും അവരെ പുറത്തെത്തിക്കാനും സൈന്യത്തിനു നിര്‍ദേശം നല്‍കിയതായി പുട്ടിന്‍ അറിയിച്ചു. യുദ്ധമേഖലകളില്‍ കുടുങ്ങിയ കിടക്കുന്ന വിദ്യാര്‍ഥികളെ അടിയന്തരമായി റഷ്യയിലെത്തിച്ച് ഇന്ത്യയിലേക്ക് അയയ്ക്കാനാണ് നീക്കം. ഇതിനായി സ്വന്തം സൈനിക വിമാനങ്ങളോ ഗതാഗത വിമാനങ്ങളോ ഉപയോഗപ്പെടുത്തും.

ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഉക്രെയ്ന്‍ സൈന്യം ബന്ദികളാക്കിയിരിക്കുകയാണെന്നും അവരെ മനുഷ്യക വചമായി ഉപയോഗിച്ചേക്കാമെന്നും ഇതിനിടെ റഷ്യ ആരോപിച്ചു.

അതേസമയം കീവിലേക്ക് വന്‍ സൈനിക വ്യൂഹത്തെയാണ് റഷ്യ നിയോഗിച്ചിരിക്കുന്നത്. കിലോ മീറ്ററുകള്‍ നീളത്തില്‍ യുദ്ധ ടാങ്കറുകള്‍ കീവിന് ചുറ്റും വിന്യസിക്കപ്പെട്ടിട്ടുണ്ട്. സമാനമായ യുദ്ധവ്യൂഹമാണ് മറ്റൊരു പ്രധാന നഗരമായ ഖാര്‍കിവിലും റഷ്യ ഒരുക്കുന്നത്. ഇവിടെ ഷെല്ലാക്രമണവും ശക്തമാണ്.

എന്നാല്‍ ഇതുവരെ 17,000 ഇന്ത്യക്കാര്‍ ഉക്രെയ്ന്‍ വിട്ടതായും കീവില്‍ ഇനി ഇന്ത്യക്കാരാരും ബാക്കിയില്ലെന്നുമാണ് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി അവകാശപ്പെടുന്നത്. അടുത്ത 24 മണിക്കൂറില്‍ 15 വിമാനങ്ങള്‍ ഉക്രെയ്‌ന്റെ അതിര്‍ത്തി രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കീവിലെ ഇന്ത്യന്‍ എംബസി പൂര്‍ണമായും അടച്ചുതോടെ ഇനി മുതല്‍ ലിവീവിലായിരിക്കും എംബസി പ്രവര്‍ത്തിക്കുക. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരെല്ലാവരും ലിവീവിലേക്ക് എത്തിയിട്ടുണ്ട്. അവിടെ നിന്ന് ഉദ്യോഗസ്ഥര്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.