പിടിതരാതെ എണ്ണവില കുതിക്കുന്നു; പ്രതിഫലനം ഗള്‍ഫ് രാജ്യങ്ങളിലും

പിടിതരാതെ എണ്ണവില കുതിക്കുന്നു; പ്രതിഫലനം ഗള്‍ഫ് രാജ്യങ്ങളിലും

സിംഗപ്പൂര്‍: റഷ്യ-ഉക്രൈയ്ന്‍ സംഘര്‍ഷം പരിവിധിവിട്ടതോടെ ഉയര്‍ന്നുതുടങ്ങിയ ക്രൂഡ് ഓയില്‍ വിലവര്‍ധനവ് പുതിയ ഉയരങ്ങളില്‍. രാജ്യാന്തര വിപണിയില്‍ വില ഇന്ന് 116 ഡോളറിലെത്തി. റഷ്യയില്‍ നിന്നുള്ള ചരക്കുനീക്കത്തിന് തടസം നേരിട്ടതിനൊപ്പം യുഎസിന്റെ ക്രൂഡ് ഓയില്‍ സ്റ്റോക്കില്‍ കുറവുണ്ടെന്ന വാര്‍ത്തയും വിലവര്‍ധനവിന് കാരണമായി. ബ്രെറ്റ് ക്രൂഡ് ഓയിലിന്റെ വില 116.83 ഡോളറാണ്. 2013 ഓഗസ്റ്റിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയാണിത്.

അടിയന്തര സ്റ്റോക്കില്‍ നിന്ന് 60 ദശലക്ഷം ബാരല്‍ എണ്ണ വിട്ടുനല്‍കാന്‍ അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സി അംഗങ്ങള്‍ സമ്മതിച്ചിരുന്നു. എന്നാല്‍ ഇതിനൊന്നും എണ്ണ വില കുത്തനെ ഉയരുന്നതില്‍ നിന്ന് തടയാനായില്ല. ലോകത്താകമാനം ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് റഷ്യ. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഉക്രൈയ്ന്‍ അതിര്‍ത്തിയില്‍ സൈനിക പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ തീരുമാനിച്ചതിനുശേഷമാണ് എണ്ണവില ഇത്രയധികം ഉയരുന്നത്. റഷ്യ-ഉക്രൈയ്ന്‍ യുദ്ധത്തെ തുടര്‍ന്നുള്ള വിതരണ തടസങ്ങള്‍ നികത്താന്‍ അമേരിക്കയും ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി (ഐഇഎ)യിലെ മറ്റ് 30 അംഗരാജ്യങ്ങളും ചൊവ്വാഴ്ച ആറു കോടി ബാരല്‍ എണ്ണശേഖരം വിട്ടുനല്‍കാന്‍ സമ്മതിച്ചു. വരുംദിവസങ്ങളിലും എണ്ണവില ഇനിയും വര്‍ധിക്കാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.

റഷ്യ-ഉക്രൈയ്ന്‍ സംഘര്‍ഷം ഗള്‍ഫ് രാജ്യങ്ങളിലെ എണ്ണവിലയിലും പ്രതിഫലിച്ചിട്ടുണ്ട്. യുഎഇയില്‍ ഉള്‍പ്പെടെ വിലക്കയറ്റം പ്രകടമാണ്. അതേസമയം ഇന്ത്യയില്‍ എണ്ണവിലയില്‍ ഇതുവരെയും വര്‍ധനവുണ്ടായിട്ടില്ല. നവംബര്‍ മൂന്നിനാണ് അവസാനമായി വില വര്‍ധിച്ചത്. അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പും വില ഉയരാത്തതിന് കാരണമായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.