പുടിനെ പിടികൂടുന്നവര്‍ക്ക് മില്യണ്‍ ഡോളര്‍ വാഗ്ദാനം; ആള്‍ യുദ്ധക്കുറ്റവാളി: യു. എസിലുള്ള റഷ്യന്‍ വ്യവസായി

പുടിനെ പിടികൂടുന്നവര്‍ക്ക് മില്യണ്‍ ഡോളര്‍ വാഗ്ദാനം; ആള്‍ യുദ്ധക്കുറ്റവാളി: യു. എസിലുള്ള റഷ്യന്‍ വ്യവസായി

മോസ്‌കോ: കൊടിയ യുദ്ധക്കുറ്റവാളിയായിക്കഴിഞ്ഞ റഷ്യന്‍ പ്രസിഡന്റ് പുടിനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നവര്‍ക്ക് ഒരു മില്യണ്‍ ഡോളര്‍ നല്‍കാമെന്ന പരസ്യ വാഗ്ദാനവുമായി, രാഷ്ട്രീയ അഭയം ലഭിച്ച് അമേരിക്കയില്‍ താമസിക്കുന്ന റഷ്യന്‍ വ്യവസായി അലക്സ് കൊനാനിഖിന്‍. റഷ്യന്‍ പ്രസിഡന്റിനെ 'ജീവനോടെയോ അല്ലാതെയോ' പിടികൂടുന്ന ഏതൊരു സൈനിക ഉദ്യോഗസ്ഥനും ഈ തുക വാഗ്ദാനം ചെയ്യുന്നത് തന്റെ 'ധാര്‍മ്മിക കടമ'യുടെ ഭാഗമായാണെന്നാണ് സംരംഭകനും മുന്‍ ബാങ്കറുമായ കൊനാനിഖിന്‍ അറിയിച്ചത്.

അതേസമയം, പിന്നീട് കോനാനിഖിന്‍ ഇതു സംബന്ധിച്ച ആദ്യ പോസ്റ്റ് എഫ് ബി പേജില്‍ നിന്ന് ഡിലീറ്റ് ചെയ്തു.1992-ല്‍ 'റഷ്യയിലെ ഏറ്റവും ധനികനായ വ്യക്തി'ആയിരുന്നു ഇദ്ദേഹമെന്ന് എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. റഷ്യയുടെ അധിനിവേശത്തിനിടെ നിരവധി റഷ്യക്കാര്‍ പുടിനെ ആക്ഷേപിച്ച് രംഗത്തെത്തിയതിനു പിന്നാലെ കൊനാനിഖിന്‍ സോഷ്യല്‍ മീഡിയയിലൂടെ പുടിനു വിലയിട്ട പോസ്റ്റ്് പാശ്ചാത്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി.ഉക്രെയ്ന്‍ അധിനിവേശത്തില്‍ യുദ്ധക്കുറ്റം ചെയ്തതിന് പുടിനെ പിടികൂടണമെന്നു വ്യവസായി പറയുന്നു.

അന്താരാഷ്ട്ര നിയമങ്ങള്‍ പ്രകാരം പുടിനെ യുദ്ധക്കുറ്റവാളിയെന്ന് വിശേഷിപ്പിച്ച കൊനാനിഖിന്‍ റഷ്യന്‍ പ്രസിഡന്റിനെ തടയേണ്ടത് തന്റെ കടമയാണെന്നും പറഞ്ഞിരുന്നു. പിന്നീട് പോസ്റ്റിനെ പിന്തുണച്ച് അദ്ദേഹം മറ്റ് ചില പോസ്റ്റുകളും ഇട്ടു. തന്റെ എഫ്ബി പേജില്‍ നിന്ന് ഇതുവരെ ഡിലീറ്റ് ചെയ്തിട്ടില്ലാത്ത ഒരു പോസ്റ്റില്‍ കോനാനിഖിന്‍ എഴുതി 'ആയിരം പേര്‍ ഓരോ ദശലക്ഷം സംഭാവന ചെയ്താല്‍, അത് ഒരു ബില്യണ്‍ ആകും.'


എന്നാല്‍ പോസ്റ്റുകള്‍ അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിക്കാന്‍ തുടങ്ങിയതിന് ശേഷം, റഷ്യന്‍ പ്രസിഡന്റിനെ വധിക്കുന്നതിനുള്ള ഒരു വാഗ്ദാനവും താന്‍ നല്‍കിയിട്ടില്ലെന്ന് കോനാനിഖിന്‍ പറഞ്ഞു.'പുടിന്റെ കൊലപാതകത്തിന് പണം നല്‍കാമെന്ന് ഞാന്‍ വാഗ്ദാനം ചെയ്തതായി ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അത് ശരിയല്ല. അത്തരമൊരു ഫലം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ സന്തോഷിപ്പിക്കുമെങ്കിലും, പുടിനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാണ്് ഞാന്‍ ഉദ്ദേശിച്ചത്' അദ്ദേഹം മറ്റൊരു ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്കിലെ പ്രൊഫൈല്‍ ചിത്രത്തില്‍ കൊനാനിഖിന്‍ ധരിച്ചിരിക്കുന്നത് ഉക്രേനിയന്‍ ദേശീയ പതാകയുടെ മഞ്ഞയും നീലയും നിറങ്ങളുള്ള ഒരു ഷര്‍ട്ടാണ്. അദ്ദേഹം തന്റെ പേജില്‍ നിരവധി ഉക്രെയ്ന്‍ അനുകൂല ഉള്ളടക്കങ്ങള്‍ സഹിതമുള്ള പോസ്റ്റുകളും പങ്കിട്ടു. കൂടാതെ റഷ്യന്‍ അധിനിവേശത്തെ ചെറുക്കുന്നതിനുള്ള വീരോചിതമായ ശ്രമങ്ങളില്‍ ഉക്രെയ്‌ന് സഹായം നല്‍കുമെന്നും പരാമര്‍ശിച്ചു. അഡോള്‍ഫ് ഹിറ്റ്‌ലറുമായി സാമ്യമുള്ള പുടിന്റെ നിരവധി വികലമായ ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.