'ജയ് ശ്രീറാം' വിളിക്കാന്‍ നിര്‍ബന്ധിച്ച് പാസ്റ്റര്‍ക്കെതിരെ ആള്‍ക്കൂട്ട ആക്രമണം

 'ജയ് ശ്രീറാം' വിളിക്കാന്‍ നിര്‍ബന്ധിച്ച് പാസ്റ്റര്‍ക്കെതിരെ ആള്‍ക്കൂട്ട ആക്രമണം

ന്യുഡല്‍ഹി: മതപരിവര്‍ത്തനം ആരോപിച്ച് തെക്കന്‍ ഡല്‍ഹിയില്‍ പാസ്റ്റര്‍ക്കെതിരെ ആള്‍ക്കൂട്ട ആക്രമണം. ഫത്തേപൂര്‍ ബേരിയിലാണ് സംഭവം. ഇത് സംബന്ധിച്ച് പാസ്റ്റര്‍ ഗാര്‍ഹി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ എഫ്‌ഐആര്‍ രജസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് അറിയുന്നത്.

ഒരുകൂട്ടം ആളുകള്‍ മതപരിവര്‍ത്തനം ആരോപിച്ച് കഴിഞ്ഞയാഴ്ച തന്നെ ആക്രമിച്ചതായി 35 കാരനായ പാസ്റ്റര്‍ പറയുന്നു. എന്നാല്‍ താന്‍ മതപരിവര്‍ത്തനത്തിന് ശ്രമിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം വിഷയം അന്വേഷിച്ചു വരികയാണെന്നും ഇതുവരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ഡിസിപി (സൗത്ത്) ബെനിറ്റ മേരി ജെയ്ക്കര്‍ അറിയിച്ചു.

ഫെബ്രുവരി 25ന് രാവിലെ പതിന്നോടെ ഭാട്ടി മൈന്‍സ് ഏരിയയില്‍ നിന്ന് ഒരു സുഹൃത്തിനെ കണ്ടതിന് ശേഷം മടങ്ങുമ്പോള്‍ ഒരുകൂട്ടം ആളുകള്‍ തന്നെ 'ജയ് ശ്രീറാം' എന്ന് വിളിക്കാന്‍ നിര്‍ബന്ധിച്ചതായി അദ്ദേഹം പറഞ്ഞു.

'മതപരിവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിച്ച് അവര്‍ എന്നെ മര്‍ദ്ദിക്കാന്‍ തുടങ്ങി, എന്റെ ബൈബിളും കീറി എന്റെ ഫോണും ബൈക്കിന്റെ പേപ്പറുകളും നശിപ്പിക്കുകയും ചെയ്തു. പിന്നീട് ഫത്തേപൂരിലേക്ക് കൊണ്ടു പോയി അവിടെ ഒരു മരത്തില്‍ കെട്ടിയിട്ട് വസ്ത്രങ്ങള്‍ വലിച്ചു കീറി. തലയിലും വയറിലും നിരന്തരം അടിച്ചു... എനിക്ക് വല്ലാത്ത വേദന ഉണ്ടായിരുന്നു,' പാസ്റ്റര്‍ വെളിപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.