കെട്ട കാലത്താണ് നമ്മള്‍ ജീവിക്കുന്നത്; നല്ല കാര്യങ്ങള്‍ ചെയ്താലും കഴുകന്‍ കണ്ണോടെ കാണുമെന്ന് മുഖ്യമന്ത്രി

കെട്ട കാലത്താണ് നമ്മള്‍ ജീവിക്കുന്നത്; നല്ല കാര്യങ്ങള്‍ ചെയ്താലും കഴുകന്‍ കണ്ണോടെ കാണുമെന്ന് മുഖ്യമന്ത്രി

കോഴിക്കോട്: നല്ല കാര്യങ്ങള്‍ ചെയ്തതാലും കഴുകന്‍ കണ്ണോടെ കാണുന്ന ചില ശക്തികള്‍ രാജ്യത്തുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെട്ട കാലത്താണ് നമ്മള്‍ ജീവിക്കുന്നത് നല്ല കാര്യങ്ങള്‍ എല്ലാവരും അംഗീകരിക്കണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജെഡിടിസി ഇസ്ലാം ശതാബ്ദി വര്‍ഷ പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പരാമര്‍ശങ്ങള്‍ക്കുള്ള മറുപടിയായാണ് മുഖ്യമന്ത്രി ഇത്തരമൊരു പ്രതികരണം നടത്തിയത്.

പിണറായി വിജയന്‍ മുതലാളിത്തത്തെ താലലോലിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞിരുന്നു. പിണറായിയുടെ ഭരണം നാടിനുവേണ്ടിയല്ല കുടുംബത്തിന് വേണ്ടിയാണ്. ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് വിദ്യാഭ്യാസ മേഖലയ്ക്ക് വേണ്ടി തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് പിണറായി തുരങ്കം വയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

രമേശ് ചെന്നിത്തല ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഉയര്‍ത്തിയ ആരോപണങ്ങള്‍ ഇന്നും പരിഹരിച്ചിട്ടില്ല. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ച കേസുകള്‍ എന്തുകൊണ്ട് അന്വേഷിക്കുന്നില്ലെന്ന് ബിജെപിയോടും കെ സുധാകരന്‍ ചോദിച്ചു. മാര്‍ച്ച് ഏഴിന് കെ റെയിലിനെതിരായ ജനകീയ പ്രക്ഷോഭം കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.