തെരഞ്ഞെടുപ്പ് തീരാറായി, പെട്രോള്‍ ടാങ്കുകള്‍ ഉടന്‍ നിറയ്ക്കൂ; കേന്ദ്രത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

തെരഞ്ഞെടുപ്പ് തീരാറായി, പെട്രോള്‍ ടാങ്കുകള്‍ ഉടന്‍ നിറയ്ക്കൂ; കേന്ദ്രത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: അടിക്കടി ഉയരുന്ന ഇന്ധന വിലവര്‍ധനവില്‍ കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വീറ്റിലൂടെയാണ് അദ്ദേഹം കേന്ദ്രത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. മോദി സര്‍ക്കാരിന്റെ 'തെരഞ്ഞെടുപ്പ് ഓഫര്‍' അവസാനിക്കാന്‍ പോകുന്നു. പെട്രോള്‍ ടാങ്കുകള്‍ ഉടന്‍ നിറയ്ക്കൂ എന്നാണ് രാഹുലിന്റെ പരിഹാസം. കഴിഞ്ഞ മൂന്നു മാസമായി കേന്ദ്രസര്‍ക്കാര്‍ എണ്ണവില കൂട്ടിയിരുന്നില്ല. അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഭയന്നായിരുന്നു കേന്ദ്രം വില വര്‍ധിപ്പിക്കാതെയിരുന്നത്.

തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുംമുമ്പ് ഇന്ധന നികുതി കുറയ്ക്കുകയും ചെയ്തിരുന്നു. മുമ്പും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന സമയങ്ങളില്‍ ഇന്ധന വില വര്‍ധനവ് കേന്ദ്രം നിയന്ത്രിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിയുന്ന ഘട്ടങ്ങളില്‍ വര്‍ധിപ്പിക്കുന്ന സാഹചര്യമാണ് ഉണ്ടായത്. റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ ഇന്ധന വില വര്‍ധിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ എട്ടുരൂപയുടെയെങ്കിലും വില വര്‍ധനവ് ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്. മുന്‍മാസങ്ങളിലെ നഷ്ടം നികത്താന്‍ തീരുമാനിച്ചാല്‍ വര്‍ധനവ് അതിലും കൂടും. മാര്‍ച്ച് ഏഴിനാണ് യുപിയിലെ അവസാനഘട്ട തെരഞ്ഞെടുപ്പ്. മാര്‍ച്ച് പത്തിനാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരിക.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.