പാലസ്തീനിലെ ഇന്ത്യന്‍ അംബാസിഡറെ എംബസി ആസ്ഥാനത്ത് മരിച്ച നിലയില്‍ കണ്ടെത്തി

പാലസ്തീനിലെ ഇന്ത്യന്‍ അംബാസിഡറെ എംബസി ആസ്ഥാനത്ത്  മരിച്ച നിലയില്‍ കണ്ടെത്തി

ന്യൂഡല്‍ഹി: പാലസ്തീനിലെ ഇന്ത്യന്‍ അംബാസിഡര്‍ മുകുള്‍ ആര്യയെ മരിച്ച നിലയില്‍ കണ്ടെത്തി. രാമല്ലയിലെ എംബസി ആസ്ഥാനത്താണ് മുകുള്‍ ആര്യയുടെ മൃതദേഹം കണ്ടെത്തിയത്.

നേരത്തെ വിദേശകാര്യ മന്ത്രാലയത്തില്‍ പ്രവര്‍ത്തിച്ചിട്ടുള്ള മുകുള്‍ പാരിസില്‍ യുനൊസ്കോയിലെ ഇന്ത്യന്‍ പ്രതിനിധി സംഘത്തിലുണ്ടായിരുന്നു. കാബൂളിലും മോസ്ക്കോയിലും ഇന്ത്യന്‍ എംബസിയില്‍ ജോലി ചെയ്തിട്ടുണ്ട്. ഡല്‍ഹി സ്വദേശിയാണ്.

ഡല്‍ഹി സര്‍വകലാശാലയിലും ജെഎന്‍യുവിലും സാമ്പത്തിക ശാസ്ത്രം പഠിച്ച ശേഷം 2008ലാണ് അദ്ദേഹം വിദേശകാര്യ സര്‍വീസില്‍ ചേര്‍ന്നത്.



വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ മരണം ട്വിറ്ററീലൂടെ സ്ഥിരീകരിച്ചു. 'മുകുള്‍ ആര്യ മികച്ച ഉദ്യോ​ഗസ്ഥനായിരുന്നുവെന്നും മരണ വാര്‍ത്ത ‍ഞെട്ടിച്ചെന്നും' അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത അനുസ്മരണ കുറിപ്പില്‍ വ്യക്തമാക്കി.  എന്നാല്‍ മരണ കാരണമോ മറ്റ് വിവരങ്ങളോ ഇതുവരെ പുറത്ത് വിട്ടില്ല. സംഭവത്തില്‍ പാലസ്തീന്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.