പനാജി: ഐഎസ്എല്‍ 2021-22 സീസണിലെ ഗ്രൂപ്പ് മത്സരങ്ങള്‍ അവസാനിച്ചതോടെ സെമി ഫൈനല്‍ ചിത്രം വ്യക്തമായി. കേരള ബ്ലാസ്റ്റേഴ്സിന് ലീഗ് വിന്നേഴ്സ് ഷീല്‍ഡ് നേടിയ ജംഷേദ്പുരാണ് എതിരാളികള്‍.
മാര്‍ച്ച് 11-ന് നടക്കുന്ന ഒന്നാം സെമിഫൈനല്‍ ആദ്യ പാദത്തില്‍ ജംഷേദ്പുര്‍, കേരള ബ്ലാസ്റ്റേഴ്സിനെ നേരിടും. ഈ സീസണില്‍ ആദ്യം ഏറ്റുമുട്ടിയപ്പോള്‍ കേരള ബ്ലാസ്റ്റേഴ്സ് - ജംഷേദ്പുര്‍ മത്സര ഫലം 1-1ന് സമനിലയിലായിരുന്നു.
മാര്‍ച്ച് 12-ന് നടക്കുന്ന രണ്ടാം സെമി ഫൈനലില്‍ ഹൈദരാബാദ് എഫ്സി, എടികെ മോഹന്‍ ബഗാനെ നേരിടും. മാര്‍ച്ച് 15, 16 തീയതികളില്‍ രണ്ടാം പാദ സെമി മത്സരങ്ങള്‍ നടക്കും. മാര്‍ച്ച് 20 ഞായറാഴ്ച ഫത്തോര്‍ഡ സ്റ്റേഡിയത്തിലാണ് ഫൈനല്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.