ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി: തുടരന്വേഷണത്തിന് ഏപ്രില്‍ പതിനഞ്ചു വരെ സമയം; പ്രോസിക്യൂഷന് ആശ്വാസം

ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി:  തുടരന്വേഷണത്തിന് ഏപ്രില്‍ പതിനഞ്ചു വരെ സമയം; പ്രോസിക്യൂഷന് ആശ്വാസം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം ചോദ്യം ചെയ്ത് പ്രതി നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. തുടരന്വേഷണത്തിന് ഏപ്രില്‍ പതിനഞ്ചു വരെ ഹൈക്കോടതി സമയം അനുവദിക്കുകയും ചെയ്തു.

തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. കേസിലെ വിചാരണ നീട്ടാനാണ് തുടരന്വേഷണമെന്നും ഇതു നിയമപരമല്ലെന്നുമാണ് ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചത്. എന്നാല്‍ പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം നടത്തുന്നതെന്ന് പ്രോസിക്യൂഷന്‍ എതിര്‍ വാദമുയര്‍ത്തി.

തുടരന്വേഷണം അന്തിമ ഘട്ടത്തിലാണെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. 20 സാക്ഷികളുടെ മൊഴിയെടുത്തുവെന്നും ചില ഡിജിറ്റല്‍ തെളിവുകള്‍ കൂടി പരിശോധിക്കാനുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. തുടരന്വേഷണത്തിനു സമയ പരിധി നിശ്ചയിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു.

പ്രതിയായ ദിലീപിന് അന്വേഷണത്തിലോ തുടരന്വേഷണത്തിലോ നിയമപരമായി ഇടപെടാന്‍ കഴിയില്ലെന്ന് കേസില്‍ കക്ഷി ചേര്‍ന്ന ആക്രമണത്തിനിരയായ നടി ചൂണ്ടിക്കാട്ടിയിരുന്നു. എന്തായാലും കേസില്‍ ഹൈക്കോടതിയില്‍ നിന്ന് പല തിരിച്ചടികളും നേരിട്ട പ്രോസിക്യൂഷന് പ്രതീക്ഷ നല്‍കുന്നതാണ് ഇന്നത്തെ കോടതി ഉത്തരവ്.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.