കളമശേരിയില്‍ നാട്ടുകാരും സിനിമാ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം; നടന്‍ ഷൈന്‍ ടോം ചാക്കോ നാട്ടുകാരനെ മര്‍ദ്ദിച്ചെന്ന് പരാതി

കളമശേരിയില്‍ നാട്ടുകാരും സിനിമാ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം; നടന്‍ ഷൈന്‍ ടോം ചാക്കോ നാട്ടുകാരനെ മര്‍ദ്ദിച്ചെന്ന് പരാതി

കൊച്ചി: കളമശേരിയില്‍ നാട്ടുകാരും സിനിമാ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. നടന്‍ ഷൈന്‍ ടോം ചാക്കോ ഒരു നാട്ടുകാരനെ മര്‍ദ്ദിച്ചെന്ന് പരാതി. നടന്റെ മര്‍ദനത്തില്‍ പരുക്കേറ്റ ഷമീര്‍ എന്നയാള്‍ ആശുപത്രിയില്‍ ചികിത്സ തേടി. തല്ലുമാല എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് സംഘര്‍ഷമുണ്ടായത്.

അതേസമയം നാട്ടുകാരാണ് പ്രശ്നമുണ്ടാക്കിയതെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. നിലവില്‍ സംഭവത്തെ കുറിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

കളമശേരി എച്ച്എംടി കോളനിയിലാണ് സിനിമയുടെ സെറ്റിട്ടിരിക്കുന്നത്. ഇവിടെ സിനിമ പ്രവര്‍ത്തകര്‍ മാലിന്യം തള്ളുന്നത് നാട്ടുകാര്‍ ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. ഇന്നലെ രാത്രിയാണ് ഒരു വാഹനത്തില്‍ മാലിന്യം കൊണ്ടുവന്ന് എച്ച്എംടി കോളനിയിലെ ജനവാസ മേഖലയില്‍ തള്ളിയത്. ഇത് നാട്ടുകാര്‍ പിടികൂടുകയായിരുന്നു. തുടര്‍ന്ന് ലോക്കേഷനിലേക്ക് സംഘടിച്ചെത്തിയ നാട്ടുകാരും സിനിമ പ്രവര്‍ത്തകരും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായി.

വാക്കേറ്റത്തിനിടെ നടന്‍ ഷൈന്‍ ടോം ചാക്കോ ഒരു നാട്ടുകാരനെ മര്‍ദ്ദിച്ചുവെന്നാണ് പരാതി. പരിക്കേറ്റ ഷെമീര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആദ്യഘട്ടത്തില്‍ സ്ഥലത്തെത്തിയ പൊലീസ് ഇരു വിഭാഗവുമായി സംസാരിച്ച് പ്രശ്നം രമ്യതയില്‍ പരിഹരിച്ചിരുന്നു. ഇപ്പോള്‍ നാട്ടുകാര്‍ വീണ്ടും പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ്. ജനവാസ മേഖലയിലേക്ക് ഇത്തരത്തിലുള്ള സിനിമ സെറ്റുകളില്‍ നിന്ന് മാലിന്യം തള്ളുന്നത് പതിവാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

സിനിമ ലൊക്കേഷനിലേക്കെത്തുമ്പോള്‍ തങ്ങള്‍ക്കു നേരെ മര്‍ദ്ദനമുണ്ടായെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ സിനിമ പ്രവര്‍ത്തകരാകട്ടെ നാട്ടുകാര്‍ ലൊക്കേഷനില്‍ കയറി മര്‍ദ്ദിച്ചുവെന്ന് പറയുന്നു. ഇപ്പോള്‍ ലൊക്കേഷനിലെ രണ്ടു പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.