വാഷിംഗ്ടണ്‍: റഷ്യയുടെ അധിനിവേശത്തിനെതിരെ പോരാടുന്ന ഉക്രെയ്നിന് അടിയന്തര സഹായമെന്ന നിലയില്‍ 723 മില്യണ്‍ ഡോളറിന്റെ ലോണുകളുടെയും ഗ്രാന്റുകളുടെയും പാക്കേജ് അംഗീകരിച്ചതായി ലോക ബാങ്ക് അറിയിച്ചു. വായ്പയായിട്ടാണ് സഹായം കൈമാറിയിട്ടുള്ളതെങ്കിലും സാമ്പത്തികമായി പല ഇളവുകളും ഭാവിയില്‍ നല്‍കണമെന്ന് ലോകബാങ്ക് എക്സിക്യൂട്ടീവ് ബോര്‍ഡ് തീരുമാനിച്ചു.
അയ്യായിരം കോടി രൂപയുടേതാണ് സാമ്പത്തിക സഹായം.ഉക്രെയ്നായി നെതര്‍ലാന്റ്സാണ് സാമ്പത്തിക സഹായത്തിന്റെ തിരിച്ചടവിന്റെ കാര്യത്തില്‍ ഉറപ്പുനല്‍കുന്നത്. സ്വീഡനും ഉക്രെയ്ന്റെ സാമ്പത്തിക ഭദ്രത തിരികെ കൊണ്ടുവരാന്‍ പിന്തുണയ്ക്കും എന്ന ഉറപ്പിലാണ് ലോകബാങ്ക് സഹായം നല്‍കുന്നത്. ഇവര്‍ക്കൊപ്പം വിവിധ രാജ്യങ്ങളുടെ ഒരു കൂട്ടായ്മയും ലോകബാങ്ക് ഉക്രെയ്ന്റെ പ്രതിസന്ധി പരിഹരിക്കാന്‍ രൂപീകരിച്ചിട്ടുണ്ട്. ബ്രിട്ടണ്‍, ഡെന്‍മാര്‍ക്, ലാത്വിയ, ലിത്വാനിയ, ഐസ്ലാന്റ് എന്നിവരാണ് കൂട്ടായ്മയിലുള്ളത്.
ഉക്രെയ്നിലെ സാമ്പത്തിക സഹായം വിതരണം ചെയ്യുന്നത് ഐക്യരാഷ്ട്രസഭയുടെ മേല്‍നോട്ടത്തിലാണ്. നിലവില്‍ അടിയന്തിര സഹായം ലഭിക്കുന്നത് ആരോഗ്യരക്ഷാ പ്രവര്‍ത്തകര്‍ക്കും ആശുപത്രികള്‍ക്കുമാണ്. അക്രമത്തില്‍ നിസ്സഹായരായി എങ്ങും പോകാനാകാതെ വിഷമിക്കുന്ന വൃദ്ധജനങ്ങളുടെ പെന്‍ഷന്‍ അടക്കം നല്‍കാനും തീരുമാനമുണ്ട്. ജീവകാരുണ്യ മേഖലയ്ക്കും പണം നല്‍കും.
റഷ്യയുടെ രൂക്ഷമായ കടന്നാക്രമണത്തില്‍ സാമ്പത്തികമായും വാണിജ്യ പരമായും ഉക്രെയ്ന്‍ തകര്‍ന്നിരിക്കുകയാണ്. ആയിരക്കണക്കിന് കെട്ടിടങ്ങളും നഗരങ്ങളും സ്ഥാപനങ്ങളും തകരുന്നതും തുടരുന്നു.നിലവില്‍ ജനങ്ങളുടെ ജീവകാരുണ്യ പ്രവര്‍ത്തനത്തിനും ആരോഗ്യപരിരക്ഷയ്ക്കും ഭക്ഷ്യ സുരക്ഷയ്ക്കുമാണ് മുന്‍ഗണന നല്‍കുകയെന്നും ലോകബാങ്ക് അറിയിച്ചു. ഉക്രെയ്നിനൊപ്പം അതിര്‍ത്തിയില്‍ പ്രതിസന്ധിയില്‍ സഹായിക്കുന്ന ചെറുരാജ്യങ്ങള്‍ക്കും ലോകബാങ്ക് അടിയന്തിര സാമ്പത്തിക സഹായം അനുവദിച്ചു. വലിയ തോതിലുള്ള അഭയാര്‍ത്ഥിപ്രവാഹത്തെ കൈകാര്യം ചെയ്യാനാണ് സഹായം നല്‍കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.