വത്തിക്കാന്‍/മോസ്‌കോ: റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവിനെ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയട്രോ പരോളിന്‍ ഫോണില്‍ വിളിച്ച്, സമാധാനത്തിനായുള്ള ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ അഭ്യര്‍ത്ഥന അദ്ദേഹത്തെ അറിയിച്ചതായി വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഏത് തരത്തിലുള്ള മധ്യസ്ഥതയ്ക്കും പരിശുദ്ധ സിംഹാസനത്തിന്റെ ലഭ്യത കര്‍ദിനാള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു.
സെര്‍ജി ലാവ്റോവുമായി കര്‍ദ്ദിനാള്‍ പരോളിന്‍ ഫോണ്‍ സംഭാഷണം നടത്തിയതായി വത്തിക്കാന്‍ കാര്യലയത്തിലെ പ്രസ് ഓഫീസ് ഡയറക്ടര്‍ മാറ്റിയോ ബ്രൂണി സ്ഥിരീകരിച്ചു.റഷ്യന്‍ ഫെഡറേഷന്റെ വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ഇന്റര്‍ഫാക്‌സ് വാര്‍ത്താ ഏജന്‍സിയും ചര്‍ച്ചകളുടെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു. ഉക്രെയ്നില്‍ ഇപ്പോള്‍ നടക്കുന്ന സംഘര്‍ഷം സൈനിക നടപടിയല്ല, മറിച്ച് ഒരു യുദ്ധമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ഞായറാഴ്ച പ്രസംഗത്തിനിടെ പ്രസ്താവിച്ചിരുന്നു.
'ഉക്രെയ്‌നില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഴത്തിലുള്ള ഉത്കണ്ഠ കര്‍ദ്ദിനാള്‍ അറിയിച്ചു. സായുധ ആക്രമണങ്ങള്‍ അവസാനിപ്പിക്കാനും മനുഷ്യത്വപരമായ ഇടനാഴികള്‍ സാധാരണക്കാര്‍ക്കായി സുരക്ഷിതമാക്കാനും വേണ്ടിയുള്ള മാര്‍പ്പാപ്പയുടെ ആഹ്വാനം അദ്ദേഹം ആവര്‍ത്തിച്ചു. രക്ഷാപ്രവര്‍ത്തകരെ തടയാതിരിക്കുക, സായുധ അക്രമത്തിന് പകരം ചര്‍ച്ചക നടത്തുക എന്നീ നിര്‍ദ്ദേശങ്ങളും കര്‍ദിനാള്‍ പരോളിന്‍ ഉന്നയിച്ചു.'- വത്തിക്കാന്‍ കാര്യലയം വ്യക്തമാക്കി.
ഫോണ്‍ കോള്‍ അവസാനിപ്പിച്ചുകൊണ്ട്, കര്‍ദ്ദിനാള്‍ പരോളിന്‍, 'ഈ വേളയില്‍ സമാധാനം വീണ്ടെടുക്കാനുള്ള സേവനത്തില്‍ സ്വയം ഉള്‍പ്പെടുത്താന്‍ സാധ്യമായതെല്ലാം ചെയ്യാനുള്ള' പരിശുദ്ധ സിംഹാസനത്തിന്റെ സന്നദ്ധത വീണ്ടും ഉറപ്പിച്ചു.ഉക്രെയ്‌നില്‍ നടത്തിയ പ്രത്യേക സൈനിക നടപടിയുടെ കാരണങ്ങളും ലക്ഷ്യങ്ങളും സംബന്ധിച്ച റഷ്യന്‍ നിലപാട് കര്‍ദിനാളിനെ അറിയിച്ചതായി മന്ത്രി ലാവ്‌റോവിന്റെ വക്താക്കള്‍ വിശദീകരിച്ചു.'ശത്രുത അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മോസ്‌കോയും കീവും തമ്മിലുള്ള അടുത്ത റൗണ്ട് ചര്‍ച്ചകള്‍ ഉടന്‍ നടക്കുമെന്നും പ്രധാന വിഷയങ്ങളില്‍ ധാരണയിലെത്തുമെന്നുമുള്ള പ്രത്യാശയും പങ്കുവച്ചു,'
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.