ഉപരോധം നേരിടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇറാനെ മറികടന്ന് റഷ്യ ഒന്നാമത്

ഉപരോധം നേരിടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇറാനെ മറികടന്ന് റഷ്യ ഒന്നാമത്

മോസ്കോ: ലോകത്ത് ഏറ്റവുമധികം ഉപരോധം നേരിടുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇറാനെ മറികടന്ന് ഒന്നാമത്. രണ്ടാം സ്ഥാനത്തുള്ള ഇറാനാണ്. ഇറാനെതിരേ 3616 ഉപരോധങ്ങളാണുള്ളത്.

ന്യൂയോർക്ക് കേന്ദ്രമായുള്ള കാസ്റ്റിലം ഡോട്ട് അൽ എന്ന ഉപരോധ നിരീക്ഷക സ്ഥാപനമാണ് ഇക്കാര്യമറിയിച്ചത്. ഉക്രെയ്ൻ അധിനിവേശത്തിന് മുമ്പ് തന്നെ ലോകരാജ്യങ്ങളിൽ നിന്ന് റഷ്യക്കുമേൽ 2754 ഉപരോധങ്ങളുണ്ടായിരുന്നു. അധിനിവേശം തുടങ്ങിയതിനുപിന്നാലെ 2778 എണ്ണം കൂടി വന്നു. മൊത്തം 5532 ഉപരോധങ്ങളാണ് ഇപ്പോഴുള്ളത്.

മൂന്നാം സ്ഥാനത്തുള്ളത് സ്വിറ്റ്സർലൻഡ് ആണ് (568). യൂറോപ്യൻ യൂണിയൻ (518), കാനഡ (454), ഓസ്ട്രേലിയ (413), യു.എസ്. (243), ബ്രിട്ടൻ (35), ജപ്പാൻ (35) എന്നിങ്ങനെയാണ് റഷ്യക്കുമേലുള്ള രാജ്യങ്ങളുടെ ഉപരോധങ്ങൾ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.