ന്യൂഡല്‍ഹി: ഫീച്ചര്‍ ഫോണുകള്‍ക്ക് വേണ്ടി ആര്‍.ബി.ഐ പുതിയ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യു.പി.ഐ) സംവിധാനം അവതരിപ്പിച്ചു. നേരത്തെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് വിവിധ ആപ്പുകള്‍ വഴി ലഭിച്ചിരുന്ന സേവനം പുതിയ സംവിധാനം വഴി ഇന്റര്‍നെറ്റ് സൗകര്യം ഇല്ലാത്ത ഫോണുകളിലും ലഭ്യമാകും.
പുതിയ സംവിധാനത്തിന് യുപിഐ 123 പേ എന്നാണ് ആര്‍.ബി.ഐ പേര് നല്‍കിയിരിക്കുന്നത്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത് ദാസ് ആണ് ഈ സേവനം പുറത്തിറക്കിയത്. ഇന്ത്യയിലെ 40 കോടി ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഈ സേവനം ഉപകാരപ്പെടുമെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി.
മൂന്ന് ലളിതമായ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് യുപിഐ 123 പേ പ്രയോജനപ്പെടുത്താന്‍ കഴിയും. ഇന്‍ററാക്ടീവ് വോയിസ് റെസ്പോണ്‍സ് (ഐ.വി.ആര്‍) സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ സംവിധാനം വഴി ഇടപാടുകള്‍ നടത്തേണ്ടത്. മിസ്ഡ് കോള്‍ ബെസ്ഡ് സംവിധാനവും ഈ സേവനം അനുവദിക്കും.
'യുപിഐ 123 പേ സംവിധാനം സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളെയും ഡിജിറ്റല്‍ പേയ്‌മെന്റ് ഭൂമികയിലേക്ക് കൊണ്ടുവരും. ഇത് സാമ്പത്തിക മേഖലയുടെ നൂതന സാധ്യതകളിലേക്ക് വലിയൊരു വിഭാഗത്തെ കൈപിടിച്ചുയര്‍ത്തും' എന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.