'ഞങ്ങള്‍ക്കായി പോരാടുന്ന വിദേശീയര്‍ക്ക് പൗരത്വം നല്‍കും': ഉക്രെയ്ന്‍; നിലവില്‍ 20000 പേര്‍ രംഗത്ത്

'ഞങ്ങള്‍ക്കായി പോരാടുന്ന വിദേശീയര്‍ക്ക് പൗരത്വം നല്‍കും': ഉക്രെയ്ന്‍; നിലവില്‍ 20000 പേര്‍ രംഗത്ത്


കിവ് :  നാറ്റോ രാജ്യങ്ങളുടെ സഹായം ലഭിക്കാതെ വന്നതോടെ, കൂടുതല്‍ വിദേശ പൗരന്മാരോട് തങ്ങളെ സഹായിക്കാന്‍ എത്തണമെന്ന അഭ്യര്‍ത്ഥനയുമായി ഉക്രെയ്ന്‍. റഷ്യക്കെതിരെ പോരാടാന്‍ എത്തുന്ന വിദേശീയര്‍ക്ക് പൗരത്വം നല്‍കുമെന്നും വാഗ്ദാനമുണ്ട്. വിദേശ പൗരന്മാര്‍ക്ക് വേണമെങ്കില്‍ ഉക്രേനിയന്‍ പൗരത്വത്തിന് അപേക്ഷിക്കാമെന്ന് ആഭ്യന്തര സഹമന്ത്രി യെവന്‍ യെനിന്‍ വ്യക്തമാക്കിയാതായി രാജ്യത്തെ മുന്‍നിര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

റഷ്യക്കെതിരെ പോരാടാന്‍ 'അന്താരാഷ്ട്ര ബ്രിഗേഡ്' രൂപീകരിക്കുമെന്ന സെലെന്‍സ്‌കി നേരത്തെ പ്രഖ്യാപിച്ചിരുന്നു. വിദേശ പൗരന്മാര്‍ക്ക് അതത് രാജ്യങ്ങളിലെ ഉക്രേനിയന്‍ എംബസികള്‍ സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്യുന്നതിനായി സംവിധാനവും ഏര്‍പ്പെടുത്തി. റഷ്യയ്ക്കെതിരെ പോരാടുന്നതിന്, ആയുധങ്ങളും വെടിക്കോപ്പുകളും നല്‍കാന്‍ സെലെന്‍സ്‌കി ഐക്യരാഷ്ട്രസഭയോടും നാറ്റോ, ഇ യു തുടങ്ങിയ സംഘടനകളോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

അതേ സമയം പരിശീലനം സിദ്ധിച്ചിട്ടില്ലാത്ത സാധാരണക്കാരെ യുദ്ധത്തിന്റെ മുന്‍നിരയിലേക്ക് തള്ളിവിടുന്നത് സെലന്‍സ്‌കിയുടെ കഴിവ്കേടാണെന്ന ആരോപണം ഉയരുന്നുണ്ട് . സാധാരണക്കാരെ മനുഷ്യ കവചമാക്കുകയാണ് ഉക്രെയ്ന്‍ എന്നാണ് റഷ്യയുടെ ആരോപണം.


അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ റഷ്യക്കെതിരെ പോരാടാന്‍ തങ്ങള്‍ക്കൊപ്പം നിലയുറപ്പിക്കും എന്നായിരുന്നു യുദ്ധത്തിന് മുന്‍പ് ഉക്രെയ്ന്‍ ഭരണാധികാരി വോളോഡിമര്‍ സെലെന്‍സ്‌കിയുടെ കണക്ക് കൂട്ടല്‍. എന്നാല്‍ റഷ്യന്‍ ആക്രമണം ആരംഭിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും, അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും നേരിട്ടെത്തിയില്ല.


https://twitter.com/KyivIndependent?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1501392340405178369%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.foxnews.com%2Fworld%2Fforeign-volunteers-ukrainian-citizenship-fight-russia-govt


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.