ഉടമകളായി സ്ത്രീകള്‍ മാത്രം; 50 ഏക്കറില്‍ ഹൈദരാബാദില്‍ തുടങ്ങിയ വ്യവസായ പാര്‍ക്കിന് സവിശേഷതകളേറെ

ഉടമകളായി സ്ത്രീകള്‍ മാത്രം; 50 ഏക്കറില്‍ ഹൈദരാബാദില്‍ തുടങ്ങിയ വ്യവസായ പാര്‍ക്കിന് സവിശേഷതകളേറെ

ഹൈദരാബാദ്: സ്ത്രീകള്‍ മാത്രം ഉടമകളായ ഇന്ത്യയിലെ ആദ്യത്തെ വ്യവസായ പാര്‍ക്ക് ഹൈദരാബാദില്‍ തുടങ്ങി. എഫ്എല്‍ഒ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിന്റെ ഉടമസ്ഥരായുള്ളത് 25 സ്ത്രീകളാണ്. തെലങ്കാന സര്‍ക്കാരിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. 50 ഏക്കറിലായി 250 കോടി രൂപ മുതല്‍മുടക്കില്‍ സ്ഥാപിച്ച പാര്‍ക്ക്, ചാപ്റ്റര്‍ അംഗങ്ങള്‍ക്കും എഫ്എല്‍ഒയുടെ ദേശീയ അംഗങ്ങള്‍ക്കും ദേശീയ തലത്തില്‍ തുറന്ന പങ്കാളികളാകാന്‍ അവസരം നല്‍കുന്ന ആദ്യത്തെ പ്രധാന പദ്ധതിയാണ്.

എഫ്എല്‍ഒ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ നിന്നും തങ്ങളുടെ ബിസിനസ് നടത്താന്‍ താല്‍പര്യമുള്ള വനിതാ സംരംഭകരെ മുന്നോട്ട് വരാന്‍ ഇതിനകം സ്ഥാപന അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യവസായ സംരംഭകര്‍ ബൃഹത്തായി ചിന്തിക്കണമെന്നും വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകളെക്കുറിച്ച് മനസിലാക്കണമെന്നും പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് തെലങ്കാന വ്യവസായ മന്ത്രി കെ.ടി. രാമറാവു ആഹ്വാനം ചെയ്തു.

എഫ്എല്‍ഒ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിന്റെ വിപുലീകരണത്തിനായി 100 ഏക്കര്‍ കൂടി അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്. കിറ്റക്‌സ് കേരളം വിടുകയാണെന്ന് പ്രഖ്യാപിച്ചപ്പോള്‍ വിമാനം അയച്ച് സാബു ജേക്കബിനെ ക്ഷണിച്ച തെലങ്കാന സര്‍ക്കാരിന്റെ പ്രവൃത്തി വലിയ പ്രശംസ പിടിച്ചുപറ്റിയിരുന്നു. രാജ്യത്തെ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയില്‍ തലപ്പത്താണ് തെലങ്കാനയുടെ സ്ഥാനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.