തിരുവനന്തപുരം: തിരുവല്ലത്ത് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെഷന്‍. രണ്ട് എസ് ഐമാര്‍ക്കും ഒരു ഗ്രേഡ് എസ് ഐക്കുമെതിരെയാണ് നടപടി. സി ഐക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി.
തിരുവല്ലം പൊലീസ് സ്‌റ്റേഷനിലെ എസ് ഐ വിപിന്‍, ഗ്രേഡ് എസ് ഐ സജീവ്, വൈശാഖ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. തിരുവല്ലം ജഡ്‌ജിക്കുന്നില്‍ സ്ഥലം കാണാനെത്തിയ ദമ്പതികളെയും സുഹൃത്തിനെയും ആക്രമിച്ചതിന്റെ പേരില്‍ സുരേഷ് അടക്കം അഞ്ച് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. പ്രതികളെ കസ്റ്റഡിയില്‍ എടുത്തപ്പോള്‍ നടപടിക്രമങ്ങളില്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സിറ്റി പൊലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തത്.
കസ്റ്റഡിയിലെടുത്ത സുരേഷിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കസ്റ്റഡിയില്‍ മര്‍ദനമേറ്റതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാരോപിച്ച് പ്രതിഷേധവുമായി നാട്ടുകാരും ബന്ധുക്കളും രംഗത്തെത്തി. ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറാന്‍ ഡി ജി പി ഉത്തരവിറക്കിയിരുന്നു.
എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തില്‍ സുരേഷിന്റെ മരണ കാരണം ഹ്യദയാഘാതമൂലമെന്ന് കണ്ടെത്തിയിരുന്നു. സുരേഷിനൊപ്പെം അറസ്റ്റിലായ മറ്റ് നാല് പേരും ഇപ്പോഴും ജയിലില്‍ തുടരുകയാണ്. ഇവരുടെ ജാമ്യാപേക്ഷ നെയ്യാറ്റിന്‍കര കോടതി തള്ളിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.