ലക്‌നൗ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് നടന്നെന്ന് ആരോപിച്ച് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. പോളിംഗ് ഉദ്യോഗസ്ഥര്‍ ബിജെപിക്കുവേണ്ടി പണിയെടുത്തുവെന്നും മുന്‍ മുഖ്യമന്ത്രി കൂടിയായ അഖിലേഷ് ആരോപിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഇവിഎമ്മുകള്‍ മോഷ്ടിക്കുകയാണെന്നും വോട്ടിംഗ് യന്ത്രങ്ങള്‍ കയറ്റിയ ട്രക്ക് വാരണാസിയില്‍ പിടിക്കപ്പെട്ടുവെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. എസ്പിയുടെ പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണം നടത്തുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അതേസമയം എക്‌സിറ്റ് പോളുകള്‍ വന്നശേഷം അഖിലേഷ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് തോല്‍വിയില്‍ നിന്ന് മുഖം രക്ഷിക്കാനാണെന്ന് ബിജെപി പരിഹസിച്ചു. അവസാന ഘട്ട വോട്ടെടുപ്പിന് ശേഷം വന്ന എക്സിറ്റ് പോളുകള്‍ യുപിയില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വീണ്ടും വരുമെന്ന് പ്രവചിച്ചിരുന്നു.
ബിജെപിയുടെ വിജയസാധ്യത കുറവായ സ്ഥലങ്ങളില്‍ വോട്ടെണ്ണല്‍ മന്ദഗതിയിലാക്കാനും രാത്രി വൈകുവോളം നീട്ടാനും ഉന്നത ഉദ്യോഗസ്ഥര്‍ ജില്ലകളിലെ കീഴുദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നെന്നും എസ്പി നേതാവ് അരോപിച്ചിരുന്നു. നാളെയാണ് യുപി ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ ഫലം പുറത്തുവരുന്നത്. യുപിയില്‍ യോഗിക്ക് രണ്ടാംവരവ് ഉണ്ടാകുമോയെന്നാണ് ഏവരുടെയും ആകാംക്ഷ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.