ഹ്രസ്വ ചിത്രം നഖം ശ്രദ്ധേയമാകുന്നു

ഹ്രസ്വ ചിത്രം നഖം ശ്രദ്ധേയമാകുന്നു

പ്രമേയം കൊണ്ടും അവതരണ മികവ്ക്കണ്ടും ജനശ്രദ്ധ പിടിച്ചുപറ്റുന്നു നഖം എന്ന ഹ്രസ്വ ചിത്രം. ആനുകാലിക സംഭവങ്ങളുടെ ചുവടുപിടിച്ച്, ഇന്ന് സമൂഹത്തിൽ നടമാടുന്ന അനീതികൾക്കുനേരെ വിരൽ ചൂണ്ടുന്ന ഈ ചിത്രത്തിന് പ്രേക്ഷകരുടെയിടയിൽ വൻ സ്വീകാര്യതയാണ് ലഭിച്ചുവരുന്നത്.

മാന്യതയുടെ മുഖം മൂടി അണിഞ്ഞ് , അധികാര ദുർവിനിയോഗം നടത്തി സമൂഹത്തിന്റെ മുഖ്യധാരയിൽ സുഖിക്കുന്ന ചില വെള്ളയടിച്ച കുഴിമാടങ്ങളുടെയും, വിശപ്പടക്കാൻ ഭക്ഷണം പോലും മോഷ്ടിക്കേണ്ടി വരുന്ന പാവപ്പെട്ടവന്റെയും ജീവിതത്തിലൂടെ സമൂഹത്തിലെ ചില യാഥാർഥ്യങ്ങൾ ചൂണ്ടിക്കാണിക്കുന്നത്തിനോടൊപ്പം
ചെറുപ്പകാലങ്ങളിൽ പെൺകുട്ടികൾ അനുഭവിക്കേണ്ടി വരുന്ന ദുരവസ്ഥകളും തങ്ങൾക്ക് സംഭവിച്ചത് പുറത്തുപറയാനുള്ള അവരുടെ ഭയവും കഥാ വിഷയം ആകുമ്പോൾ, ദൈവത്വം വെറും ആവരണങ്ങൾ മാത്രമാക്കുന്ന ദൈവത്തിന്റെ ഛായാരൂപങ്ങളുടെ പൈശാചിക വളർച്ചയെ ഒരു നഖത്തിന്റെ വളർച്ചയോട് ഉപമിക്കുകയാണ് ഈ ചിത്രം.


പലപ്പോഴും ഇത്തരം ക്രൂരതകൾ പുറത്തുവരുകയും ചിലരൊക്കെ ശിക്ഷിക്കപ്പെടാറും ഉണ്ട്. എന്നാൽ ആ ശിക്ഷകളൊക്കയും ഒരു നഖം വെട്ടിക്കളയുന്നതിന് തുല്യമാണ്. വെട്ടിക്കളഞ്ഞാൽ നഖം വീണ്ടും വളരുന്നതുപോലെ ശിക്ഷ കഴിഞ്ഞെത്തുന്ന ഇത്തരക്കാർ പഴയതിനേക്കാൾ ക്രൂരരാകുന്നു. അതിനാൽ "നഖം " വീണ്ടും വളരുമെങ്കിൽ അപര്യാപ്തമായ ശിക്ഷാ നടപടികളിലേക്ക് “വിരൽ” ചൂണ്ടുകയാണ് ഈ ചിത്രം.

വരിക്കാനിക്കൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ, പ്രവാസി മലയാളി രജിത് മാത്യു നിർമ്മിച്ച്, ഫെബിൻ സ്കറിയ രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിൽ, ബിഗ്‌ബോസ് തരാം അനൂപ് കൃഷ്ണൻ, സംവിധായകൻ ശ്രീവരുൺ, ശ്രീലക്ഷ്മി മുതലായവർ പ്രധാന വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.