ഉത്തരാഖണ്ഡില്‍ ബിജെപി മുന്നേറ്റം; മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പിന്നില്‍

ഉത്തരാഖണ്ഡില്‍ ബിജെപി മുന്നേറ്റം; മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പിന്നില്‍

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ വന്‍കുതിപ്പുമായി ബിജെപി. 40 സീറ്റിലാണ് ബിജെപി മുന്നേറ്റം. കോണ്‍ഗ്രസിന് 20 ഇടത്തു മാത്രമാണ് കരുത്തു കാട്ടാന്‍ കഴിഞ്ഞത്. സംസ്ഥാനത്ത് ബിജെപി കുതിപ്പ് തുടരുമ്പോഴും മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ഏറെ പിന്നിലാണ്.

2017ല്‍ 57 സീറ്റ് നേടി ഭരണത്തിലുള്ള ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഉത്തരാഖണ്ഡില്‍ പ്രധാന പോരാട്ടം. ഇരു പാര്‍ട്ടികളുടെയും വോട്ട് പിടിക്കാന്‍ ഇത്തവണ ആം ആദ്മി പാര്‍ട്ടിയും രംഗത്തുണ്ടായിരുന്നു.

ഭരണത്തുടര്‍ച്ചയും മുഖ്യമന്ത്രിമാര്‍ ജയിക്കുന്ന പതിവും സംസ്ഥാനത്ത് ഇതുവരെ ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി, അഞ്ച് മന്ത്രിമാര്‍, അധ്യക്ഷന്‍ മദന്‍ കൗശിക് എന്നിവരാണ് ബിജെപിക്കായി മത്സര രംഗത്തുള്ള പ്രമുഖര്‍.

കൂടാതെ മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത്, പ്രതിപക്ഷ നേതാവ് പ്രീതം സിങ്, പിസിസി അധ്യക്ഷന്‍ ഗണേഷ് ഗോഡിയാല്‍, മുന്‍ മന്ത്രി യശ്പാല്‍ ആര്യ തുടങ്ങിയവരും മത്സര രംഗത്തുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.