'നിങ്ങള്‍ എന്തു ചെയ്താലും ഭയക്കുന്നില്ല':കനത്ത തോല്‍വിക്കിടയിലും കോണ്‍ഗ്രസിന്റെ ട്വീറ്റ്

'നിങ്ങള്‍ എന്തു ചെയ്താലും ഭയക്കുന്നില്ല':കനത്ത തോല്‍വിക്കിടയിലും കോണ്‍ഗ്രസിന്റെ ട്വീറ്റ്


ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നിങ്ങനെ അഞ്ച് സംസ്ഥാനങ്ങളിലായി നടന്ന തിരഞ്ഞെടുപ്പിന്റെ ചിത്രം വ്യക്തമാകുമ്പോള്‍ അഞ്ചിടത്തും ദയനീയ പരാജയമാണ് കോണ്‍ഗ്രസ് നേരിടുന്നത്.

ഉത്തര്‍പ്രദേശില്‍ 2017 നേക്കാള്‍ കയ്‌പ്പേറിയ പരാജയം ഏറ്റുവാങ്ങിയപ്പോള്‍ ഭരിച്ചുകൊണ്ടിരുന്ന പഞ്ചാബില്‍ നിന്ന് തുടച്ചു നീക്കപ്പെട്ടു. എന്നാല്‍ കനത്ത തോല്‍വി നേരിടുമ്പോഴും തങ്ങള്‍ വീഴില്ലെന്ന സൂചന നല്‍കുന്ന കോണ്‍ഗ്രസിന്റെ ട്വീറ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

കോണ്‍ഗ്രസിന്റെ ഔദ്യോഗിക ഹാന്‍ഡിലില്‍ നിന്ന് പന്ത്രണ്ട് മണിയോടെയാണ് ട്വീറ്റ് പുറത്തു വന്നത്. രാഹുല്‍ ഗാന്ധിയുടെ വാക്കുകളാണ് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിരിക്കുന്നത്. പ്രചാരണത്തിനിടെ രാഹുല്‍ നടത്തിയ പ്രസംഗത്തിന്റെ ഭാഗമാണ് സന്ദേശത്തിലുള്ളത്.

ഭയം ഒരു തിരഞ്ഞെടുപ്പാണെന്നും നമ്മള്‍ എന്തിനെയങ്കിലും ഭയപ്പെടുമ്പോള്‍ നാം തന്നെയാണ് ഭയപ്പെടാന്‍ തീരുമാനിക്കുന്നതെന്നും രാഹുല്‍ ഗാന്ധിയുടെ പ്രസംഗ ഭാഗത്തെ ഉള്‍പ്പെടുത്തിക്കൊണ്ട് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. തനിക്ക് ഭയമില്ലെന്ന് സ്വയം തീരുമാനിക്കാനാകണമെന്നും നിങ്ങള്‍ എന്തു ചെയ്താലും തനിക്ക് ഭയമില്ലെന്നും രാഹുല്‍ പരാമര്‍ശിക്കുന്നു.

ഉത്തര്‍പ്രദേശില്‍ രണ്ട് സീറ്റും പഞ്ചാബില്‍ 17 സീറ്റും ഉത്തരാഖണ്ഡില്‍ 25 സീറ്റും ഗോവയില്‍ 12 സീറ്റും മണിപ്പൂരില്‍ ആറ് സീറ്റുകളുടെ ലീഡുമാണ് നിലവില്‍ കോണ്‍ഗ്രസിനുള്ളത്. ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയാണ് ഭരണപക്ഷമായ കോണ്‍ഗ്രസ് പഞ്ചാബില്‍ ഏറ്റുവാങ്ങിയത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.