'തോല്‍വിയില്‍ നിന്നും പഠിക്കും; ജനഹിതം അറിഞ്ഞ് പ്രവര്‍ത്തിക്കും': പരാജയത്തില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി

'തോല്‍വിയില്‍ നിന്നും പഠിക്കും; ജനഹിതം അറിഞ്ഞ് പ്രവര്‍ത്തിക്കും': പരാജയത്തില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി

ന്യുഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ പരാജയത്തില്‍ പ്രതികരിച്ച് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി. തോല്‍വിയില്‍ നിന്ന് പഠിക്കും. ജനവിധി അംഗീകരിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

'ജനവിധി സ്വീകരിക്കുക. ജനവിധി നേടിയവര്‍ക്ക് ആശംസകള്‍. കഠിനാധ്വാനത്തോടെയും അര്‍പ്പണബോധത്തോടെയും പ്രവര്‍ത്തിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നന്ദി. ഞങ്ങള്‍ ഇതില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളുകയും ഇന്ത്യയിലെ ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയും ചെയ്യും' രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.



അഞ്ച് സംസ്ഥാനങ്ങളിലെ പരാജയത്തോടെ പ്രതിപക്ഷത്തെ നയിക്കാനുള്ള അവകാശവാദം പോലും ഉന്നയിക്കാന്‍ കെല്‍പ്പില്ലാതെ ആയിരിക്കുകയാണ് കോണ്‍ഗ്രസിന്. അതിലേറെ തിരിച്ചടിയായത് പഞ്ചാബിലെ ഭരണം നഷ്ടമായതാണ്. ഗോവയിലും ഉത്തരാഖണ്ഡിലും മണിപ്പൂരിലും അവസ്ഥ വ്യത്യസ്തമായിരുന്നില്ല. ഭരിച്ചതിന്റെയും നയിച്ചതിന്റെയും ചരിത്രം മാത്രം ബാക്കിയാകുന്ന പാര്‍ട്ടിയായി ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് മാറുന്ന കാഴ്ച വേദനാജനകമാണ്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.