100 കോടി ഭക്ഷണപ്പൊതികള്‍ ക്യാംപെയിന്‍ പ്രഖ്യാപിച്ച് ദുബായ് ഭരണാധികാരി

100 കോടി ഭക്ഷണപ്പൊതികള്‍ ക്യാംപെയിന്‍ പ്രഖ്യാപിച്ച് ദുബായ് ഭരണാധികാരി

ദുബായ്: അശരണ‍ർക്ക് കൈത്താങ്ങാകാന്‍ ദുബായ് ഭരണാധികാരി. ലോകമെങ്ങുമുളള ആവശ്യക്കാരിലേക്ക് റമദാന്‍ മാസത്തില്‍ ഭക്ഷണപ്പൊതികള്‍ എത്തിക്കുകയാണ് 100 കോടി ഭക്ഷണപ്പൊതികള്‍ (ഒരു ബില്ല്യണ്‍) ക്യാംപെയിനിലൂടെ ദുബായ് ഭരണാധികാരി ലക്ഷ്യമിടുന്നത്.


ഇന്ന്, ലോകമെങ്ങുമുളള ആവശ്യക്കാർക്കായി ഞങ്ങള്‍ ഒരു ബില്ല്യണ്‍ ഭക്ഷണപ്പൊതികള്‍ ക്യാംപെയിന് തുടക്കമിടുകയാണ്, ഷെയ്ഖ് മുഹമ്മദ് കുറിച്ചു. അയല്‍ക്കാരന്‍ പട്ടിണികിടക്കുമ്പോള്‍ വയറുനിറച്ചുണ്ണുന്നവന്‍ നമ്മില്‍ പെട്ടവനല്ലെന്ന നബിവചനം പിന്‍പറ്റിയാണിതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

റമദാന്‍ മാസത്തില്‍ തുടക്കമിടുമെങ്കിലും ഒരു ബില്ല്യണ്‍ ഭക്ഷണപ്പൊതികളെന്ന എന്ന ലക്ഷ്യമെത്തും വരെ സഹായം തുടരും. ഷെയ്ഖ് മുഹമ്മദിന്‍റെ നേതൃത്വത്തില്‍ കഴിഞ്ഞ വർഷങ്ങളില്‍ നടന്നുവന്നിരുന്ന 10 ലക്ഷം (ഒരു മില്ല്യണ്‍) ഭക്ഷണപ്പൊതികള്‍ ക്യാംപെയിന്‍ വലിയ വിജയമായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.