തിരുവനന്തപുരം: വര്‍ക്കലയില്‍ വീടിന് തീപിടിച്ച് അഞ്ച് പേര്‍ മരിച്ച സംഭവത്തില്‍ അട്ടിമറി സാധ്യത തള്ളി പൊലീസ്. തീപിടിത്തം ആസൂത്രിതമല്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. തീപടര്‍ന്നത് ബൈക്കില്‍ നിന്നാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ബാഹ്യ ഇടപെടലുകള്‍ക്കോ അപായപ്പെടുത്തലിനോ ഉള്ള തെളിവുകള്‍ കണ്ടെത്താനായിട്ടില്ല. അന്തിമ നിഗമനത്തിനായി വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാനാണ് ശ്രമം നടക്കുന്നത്.
വര്‍ക്കല പുത്തന്‍ചന്തയിലെ ആര്‍.പി.എന്‍ പച്ചക്കറി പഴവര്‍ഗ മൊത്ത വ്യാപാര സ്ഥാപന ഉടമ അയന്തി പന്തുവിള രാഹുല്‍ നിവാസില്‍ ബേബിയെന്ന് വിളിക്കുന്ന ആര്‍. പ്രതാപന്‍ (62), ഭാര്യ ഷേര്‍ളി (52), മരുമകള്‍ അഭിരാമി (24), ഇളയമകന്‍ അഹില്‍ (29), അഭിരാമിയുടെ മകന്‍ റയാന്‍ (എട്ട് മാസം) എന്നിവരാണ് മരിച്ചത്. പ്രതാപന്റെ രണ്ടാമത്തെ മകന്‍ നിഖിലിനും(29) പൊള്ളലേറ്റിരുന്നു.
അഞ്ച് പേരുടെയും സംസ്‌കാരം ഇന്ന് നടക്കും. ഉച്ചയ്ക്ക് 2.30ന് വീട്ടുവളപ്പിലാണ് അഞ്ചുപേരുടെയും മൃതദേഹം സംസ്‌കരിക്കുക. പൊതുദര്‍ശനത്തിന് ശേഷമായിരിക്കും ചടങ്ങുകള്‍. കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം നടന്നതെങ്കിലും അഭിരാമിയുടെ പിതാവിന് വിദേശത്തു നിന്ന് എത്താന്‍ കഴിയാതിരുന്നതിനാലാണ് സംസ്‌കാര ചടങ്ങുകള്‍ വൈകാന്‍ കാരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.