ഡൽഹിയിൽ തീപിടുത്തം; ഏഴ് മരണം: 60 പേര്‍ക്ക് പൊള്ളലേറ്റു

ഡൽഹിയിൽ തീപിടുത്തം; ഏഴ് മരണം: 60 പേര്‍ക്ക് പൊള്ളലേറ്റു

ന്യൂഡൽഹി: ഡൽഹിയിലെ ഗോകുല്‍പൊരിയില്‍ വൻ തീപിടുത്തം. ഏഴ് പേര്‍ മരിച്ചു. 60 പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം.

പുലർച്ചെ ഒരു മണിയോടെയാണ് തീപിടിത്തത്തെ കുറിച്ച് വിവരം ലഭിച്ചതെന്നും തുടർന്ന് പൊലീസും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയതായും അഡീഷണൽ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ദേവേഷ് കുമാർ പറഞ്ഞു. അടുത്തടുത്തായി സ്ഥിതി ചെയ്തിരുന്ന മുപ്പതോളം കുടിലുകളില്‍ തീപിടിത്തമുണ്ടായതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനങ്ങള്‍ തിങ്ങിപ്പാര്‍ത്തിരുന്ന കുടിലുകളിലാണ് തീപിടിത്തം ഉണ്ടായത്. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. 13 ഫയര്‍ എഞ്ചിനുകള്‍ എത്തിയാണ് പുലര്‍ച്ചെ നാല് മണിയോടെ തീ നിയന്ത്രണവിധേയമാക്കിയത്.

എന്നാൽ തീപിടിത്ത കാരണം വ്യക്തമല്ല. പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സ്ഥലം സന്ദർശിച്ചു. സംഭവത്തിൽ മുഖ്യമന്ത്രി ദുഃഖം രേഖപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.