ഭിന്നശേഷി നിയമനം: വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനയില്‍ പ്രതിഷേധം ശക്തമാകുന്നു; സീറോ മലബാര്‍ സഭയ്ക്ക് പിന്നാലെ കെസിബിസിയും രംഗത്ത്

ഭിന്നശേഷി നിയമനം: വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനയില്‍ പ്രതിഷേധം ശക്തമാകുന്നു; സീറോ മലബാര്‍ സഭയ്ക്ക് പിന്നാലെ കെസിബിസിയും രംഗത്ത്

കൊച്ചി: എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ നിരുത്തരവാദപരമായ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.

മന്ത്രി നടത്തുന്ന അടിസ്ഥാന രഹിതമായ പ്രസ്താവനകള്‍ അവസാനിപ്പിക്കണമെന്നും വിഷയത്തെപ്പറ്റി മന്ത്രി ശിവന്‍കുട്ടി വ്യക്തമായി പഠിക്കണമെന്നും ആവശ്യപ്പെട്ട് സീറോ മലബാര്‍ സഭ രംഗത്ത് വന്നതിന് പിന്നാലെ കേരള കത്തോലിക്ക മെത്രാന്‍ സമിതിയും (കെസിബിസി) രംഗത്തെത്തി.

ഇടതുപക്ഷ ഭരണത്തില്‍ തൊഴിലാളികള്‍ക്ക് ശമ്പളമില്ല എന്ന് പറയുന്നത് അപമാനകരവും അത് സര്‍ക്കാരിന്റെ കഴിവുകേടുമാണെന്ന് കെസിബിസി എജ്യൂക്കേഷന്‍ കമ്മീഷന്‍ സെക്രട്ടറി ഫാദര്‍ ആന്റണി അറയ്ക്കല്‍ പറഞ്ഞു.

വിരട്ടലൊന്നും വേണെന്നാണ് മന്ത്രി പറയുന്നത്. ആര് ആരെയാണ് വിരട്ടിയത്. അഞ്ച് വര്‍ഷമായി ജോലി ചെയ്തിട്ട് ശമ്പളം ഇല്ലാതെ നില്‍ക്കുന്ന അധ്യാപകര്‍ അവരുടെ വിഷമം പറയുക മാത്രമാണ് ചെയ്യുന്നത്. അല്ലാതെ ഇത് സഭയുടെ രാഷ്ട്രീയ പ്രേരിതമായ കാര്യമല്ല. ഇപ്പോള്‍ നടക്കുന്നത് ഇടതുപക്ഷ ഭരണമാണ്.

ഇടതുപക്ഷ ഭരണത്തില്‍ തൊഴിലാളികള്‍ക്ക് വേതനം ഇല്ല എന്ന് പറയുന്നത് അവര്‍ക്ക് അപമാനകരമാണ്. സുപ്രീം കോടതിയില്‍ നിന്നൊരു വിധി വന്നതിന് ശേഷവും സര്‍ക്കാരിന് കൃത്യമായ പദ്ധതിയില്ല എന്ന് പറയുന്നതും അപമാനകരമാണെന്നും അദേഹം പറഞ്ഞു.

'ഇത് രാഷ്ട്രീയ പ്രേരിതമെന്ന് പറയുമ്പോള്‍ സംഭവിക്കാന്‍ പോകുന്നത് അവരും കൂടി അറിഞ്ഞിരിക്കണം. ഇവരുടെ രാഷ്ട്രീയത്തില്‍ നിന്ന് ക്രൈസ്തവര്‍ മാറി നില്‍ക്കണം എന്നല്ലേ അവര്‍ പറഞ്ഞു വരുന്നത്. ഇത് ഞങ്ങളല്ല അവര്‍ തന്നെയാണ് പറയുന്നത്. എല്ലാവര്‍ക്കും അറിയുന്നത് അവര്‍ മാത്രം അറിയുന്നില്ല' - ഫാ. ആന്റണി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.