പിഎഫ് പലിശനിരക്ക് 0.4 ശതമാനം വെട്ടിക്കുറച്ചു; ബാധിക്കുക ആറുകോടി മാസ ശമ്പളക്കാരെ

പിഎഫ് പലിശനിരക്ക് 0.4 ശതമാനം വെട്ടിക്കുറച്ചു; ബാധിക്കുക ആറുകോടി മാസ ശമ്പളക്കാരെ

ഗുവാഹത്തി: രാജ്യത്ത് പിഎഫ് പലിശനിരക്ക് വെട്ടിക്കുറച്ച് കേന്ദ്രസര്‍ക്കാര്‍. എട്ടര ശതമാനമായിരുന്ന നിലവിലെ പലിശ നിരക്ക്. ഇത് 8.1 ശതമാനമായാണ് കുറച്ചത്. രാജ്യത്തെ ആറു കോടി മാസ ശമ്പളക്കാരെ ബാധിക്കുന്നതാണ് തീരുമാനം. ഗുവാഹത്തിയില്‍ ചേര്‍ന്ന ഉന്നതാധികാര സമിതി യോഗമാണ് തീരുമാനം എടുത്തത്. കഴിഞ്ഞ വര്‍ഷം എട്ടര ശതമാനം ആയിരുന്ന പലിശ. ഇതില്‍ നിന്നും പോയിന്റ് നാല് ശതമാനം കുറവാണ് വരുത്തിയത്.

2019-20ല്‍ 8.5 ശതമാനവും 2018-19ല്‍ 8.55 ശതമാനവും 2017-18ല്‍ 8.55 ശതമാനവുമായിരുന്നു ഇപിഎഫ് പലിശ നിരക്ക്. ഇപിഎഫ്ഒ അതിന്റെ വാര്‍ഷിക വരുമാനത്തിന്റെ 85 ശതമാനം വായ്പയിലും 15 ശതമാനം ഓഹരികളിലും നിക്ഷേപിക്കുന്നു. വായ്പയില്‍, കുറഞ്ഞത് 45 ശതമാനത്തിനും 65 ശതമാനത്തിനും ഇടയില്‍ സര്‍ക്കാര്‍ സെക്യൂരിറ്റികളിലും അനുബന്ധ നിക്ഷേപങ്ങളിലും നിക്ഷേപിക്കുന്നു.

76768 കോടി രൂപയാണ് ഈ സാമ്പത്തിക വര്‍ഷം ഇപിഎഫില്‍ എത്തിയത്. ഇപ്പോഴത്തെ മിനിമം പെന്‍ഷനായ ആയിരം രൂപ മൂവായിരം ആക്കണമെന്ന പാര്‍ലമെന്റ് സ്ഥിരം സമിതി ശുപാര്‍ശ ഇപിഎഫ് സമിതിക്ക് മുന്നില്‍ ഉണ്ടായിരുന്നു. ഇക്കാര്യത്തില്‍ എന്ത് തീരുമാനം എടുത്തുവെന്ന് സമിതി വ്യക്തമാക്കിയിട്ടില്ല. ഇപ്പോള്‍ തീരുമാനിച്ച 8.1 ശതമാനം എന്ന പലിശ നിരക്ക് ഇപിഎഫ് സമിതി കേന്ദ്ര ധന മന്ത്രാലയത്തെ അറിയിക്കും. ഇതിന് ശേഷമാകും ഔദ്യോഗിക പ്രഖ്യാപനം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.