നാല് സംസ്ഥാനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനമായി; വോട്ടെടുപ്പ് ഏപ്രില്‍ 12 ന്

നാല് സംസ്ഥാനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനമായി; വോട്ടെടുപ്പ് ഏപ്രില്‍ 12 ന്

ന്യൂഡൽഹി: നാല് സംസ്ഥാനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കി. പശ്ചിമ ബംഗാള്‍, ബിഹാര്‍, ഛത്തീസ്‌ഗഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെുപ്പ്.

നാല് നിയമസഭാ സീറ്റുകളിലേക്കും ഒരു ലോക്സാഭാ സീറ്റിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പശ്ചിമ ബംഗാളിലെ അസന്‍സോളിലാണ് ലോക്സഭിലേക്കുള്ള ഉപതെരഞ്ഞെടുപ്പ്. ഇവിടെ തന്നെ ബല്ലിഗുഞ്ചെ നിയമസഭാ മണ്ഡലം, ഛത്തീസ്ഗഡിലെ ഖൈരാഗഡ്, ബിഹാറിലെ ബോചഹന്‍, മഹാരാഷ്ട്രയിലെ കോലാപൂര്‍ നോര്‍ത്ത് അസംബ്ലി സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ്.

മാര്‍ച്ച്‌ 24 ന് മുന്‍പ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കണം. 25 ന് സൂക്ഷ്മ പരിശോധന. 28 വരെയാണ് പത്രിക പിന്‍വലിക്കാനുള്ള സമയം. ഏപ്രില്‍ 12 നാണ് വോട്ടെടുപ്പ്. ഏപ്രില്‍ 16 ന് വോട്ടെണ്ണും. 2022 ജനുവരി ഒന്നിന് നിലവിലുള്ള വോട്ടര്‍പട്ടിക അനുസരിച്ചാണ് വോട്ടെടുപ്പ് നടത്തുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.