ഇസ്രയേലിന്റെ മധ്യസ്ഥതയില്‍ ജറുസലേമില്‍ വച്ച് റഷ്യയുമായി ചര്‍ച്ച നടത്താമെന്ന് സെലന്‍സ്‌കി

 ഇസ്രയേലിന്റെ മധ്യസ്ഥതയില്‍ ജറുസലേമില്‍ വച്ച് റഷ്യയുമായി ചര്‍ച്ച നടത്താമെന്ന് സെലന്‍സ്‌കി

കീവ്: റഷ്യയും ഉക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ മുന്‍കൈ എടുക്കാന്‍ ഇസ്രയേലിനോട് അഭ്യര്‍ഥിച്ച് ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി.

യുദ്ധം അവസാനിക്കാന്‍ ഇസ്രായേല്‍ മധ്യസ്ഥത വഹിക്കണം. റഷ്യയുമായി കൂടിക്കാഴ്ച നടത്താന്‍ അവസരം ഉണ്ടാവണമെന്നും സെലന്‍സ്‌കി പറഞ്ഞു. അതിനായി റഷ്യന്‍ പ്രസിഡന്റ് വളാഡിമിര്‍ പുട്ടിനുമായി ജറുസലേമില്‍ കൂടിക്കാഴ്ചയാവാം.' ഉക്രെയ്ന്‍ പ്രസിഡന്റ് പറഞ്ഞു.

റഷ്യന്‍ ആക്രമണത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് ഉക്രെയ്നിന്റെ 1300 സൈനികരാണ്. റഷ്യയിലെ അമ്മമാരോട് എനിക്ക് പറയാനുള്ളത് ഒരേയൊരു കാര്യം മാത്രം. യുദ്ധത്തില്‍ പങ്കെടുക്കുന്ന നിങ്ങളുടെ മക്കളെ തിരികെ വിളിക്കുക, അവരുമൊത്ത് നല്ല നിമിഷങ്ങള്‍ ചെലവഴിക്കുക. അവരെ മരണത്തിനു വിട്ടുകൊടുക്കാതിരിക്കുക.'- സെലന്‍സ്‌കി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.