കോഴിക്കോട് മെഡിക്കല്‍ കോളജില്‍ റാഗിങ്; രണ്ട് വിദ്യാര്‍ഥികളെ സസ്‌പെന്‍ന്റ് ചെയ്തു

 കോഴിക്കോട് മെഡിക്കല്‍ കോളജില്‍ റാഗിങ്; രണ്ട് വിദ്യാര്‍ഥികളെ സസ്‌പെന്‍ന്റ് ചെയ്തു

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിലെ റാഗിങ് പരാതിയില്‍ നടപടി. കൊല്ലം സ്വദേശി ജിതിന്‍ ജോയിയുടെ പരാതിയില്‍ രണ്ടു വിദ്യാര്‍ഥികളെയാണ് സസ്‌പെന്‍ന്റ് ചെയ്തത്. സീനിയര്‍ വിദ്യാര്‍ഥികള്‍ ജോലി ചെയ്യിപ്പിച്ചു മാനസികമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി.

അതേസമയം റാഗിങ്ങിനിരയായ ഒന്നാം വര്‍ഷ പിജി വിദ്യാര്‍ഥി കോഴിക്കോട് മെഡിക്കല്‍ കോളജിലെ പഠനം നിര്‍ത്തി. ഫെബ്രുവരി നാലിനും ഫെബ്രുവരി 11 നും ഇടയിലാണ് മെഡിക്കല്‍ കോളജില്‍ റാഗിങ് നടന്നത്. സീനിയര്‍ വിദ്യാര്‍ഥികള്‍ അമിതമായി ജോലി ചെയ്യിച്ച് പീഡിപ്പിച്ചെന്നായിരുന്നു ജൂനിയര്‍ വിദ്യാര്‍ഥിയുടെ പരാതി.

അന്വേഷണ വിധേയമായിട്ടാണ് വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുത്തത്. റാഗിങിന് ഇരയായ വിദ്യാര്‍ഥി തിരുവനന്തപുരത്തെ മറ്റൊരു കോളജില്‍ ചേര്‍ന്നു പഠനം തുടരുകയാണ്. ഉറങ്ങാന്‍ വരെ കഴിയാത്ത സാഹചര്യമാണു മെഡിക്കല്‍ കോളജിലുള്ളതെന്നു ജിതിന്‍ പരാതിയില്‍ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.