'യൂട്യൂബിലെ പുലികള്‍': ഇന്ത്യയിലെ വ്ളോഗര്‍മാര്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം സമ്പാദിച്ചത് 6800 കോടി രൂപ

'യൂട്യൂബിലെ പുലികള്‍': ഇന്ത്യയിലെ വ്ളോഗര്‍മാര്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം സമ്പാദിച്ചത് 6800 കോടി രൂപ

ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിയില്‍ ആടിയുലഞ്ഞ ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയ്ക്ക് താങ്ങായത് യൂട്യൂബ് വ്ളോഗര്‍മാരെന്ന് റിപ്പോര്‍ട്ട്. 2020 സാമ്പത്തിക വര്‍ഷത്തില്‍ യൂട്യൂബ് വീഡിയോകള്‍ വഴി ഇക്കൂട്ടര്‍ സമ്പാദിച്ചത് 6800 കോടി രൂപയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഓക്സ്ഫോഡ് എക്കണോമിക്സ് നടത്തിയ സ്വതന്ത്ര പഠന റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ ഉള്ളത്. യൂട്യൂബ് തന്നെയാണ് ഈ കണക്കുകള്‍ പുറത്തു വിട്ടത്.

റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയില്‍ മാത്രം ഒരു ലക്ഷത്തിനു മുകളില്‍ സബ്സ്‌ക്രൈബേഴ്സ് ഉള്ള നാല്‍പതിനായിരത്തിന് മേല്‍ യൂട്യൂബ് ചാനലുകള്‍ ഉണ്ടെന്നാണ് കണക്ക്. പോയ വര്‍ഷത്തെക്കാളും 45 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ചാനലുകളുടെയും സബ്സ്‌ക്രൈബേഴ്സിന്റെയും എണ്ണത്തില്‍ ഇന്ത്യയിലെ യൂട്യൂബ് ചാനലുകള്‍ കൈവരിച്ചിരിക്കുന്നത്.
അതേസമയം യൂട്യൂബില്‍ നിന്നും ലഭിക്കുന്ന വരുമാനം മാത്രമല്ല വ്ളോഗര്‍മാരുടെ വരുമാന മാര്‍ഗമെന്നും പഠന റിപ്പോര്‍ട്ടില്‍ കണ്ടെത്തുന്നു. യൂട്യൂബ് വരുമാനത്തോളമോ അതില്‍ കൂടുതലോ വരുമാനം ഇവര്‍ക്ക് പെയ്ഡ് പാര്‍ട്നര്‍ഷിപ്പ് മുഖാന്തരം ലഭിക്കുന്നുണ്ടെന്നാണ് യൂട്യൂബിന്റെ കണക്കുകൂട്ടല്‍.

ഇന്ത്യയിലെ യൂട്യൂബ് ക്രിയേറ്റേഴ്സ് തന്നെയാണ് ഇക്കാര്യത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്നത്. സ്വന്തം വീഡിയോകളിലൂടെ ഇവര്‍ ഒരു സെലിബ്രിറ്റി സ്റ്റാറ്റസ് ഉണ്ടാക്കുകയും അത്തരത്തില്‍ മറ്റ് ഉല്‍പന്നങ്ങള്‍ തങ്ങളുടെ ചാനലുകള്‍ വഴി പരസ്യം ചെയ്യുകയും ചെയ്യുന്നതായി യൂട്യൂബ് പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.